മുംബൈ ● മഹാരാഷ്ട്രയിലെ മറാത്ത്വാഡ മേഖലയില്‍ നിന്നും നൂറോളം യുവാക്കളെ കാണ്മാനില്ലെന്നും ഇവര്‍ ഭീകരസംഘടനയായ ഐ.എസില്‍ ചേര്‍ന്നുവെന്ന് കരുതുന്നതായും ശിവസേന എം.എല്‍.എ. മഹാരാഷ്ട്ര നിയമസഭയിലാണ് ശിവസേന എം.എല്‍.എയായ രാഹുല്‍ പാട്ടീല്‍ ഇക്കാര്യം പറഞ്ഞത്. മറാത്ത്വാഡ മേഖലയില്‍ നിന്ന് നൂറിലേറെ മുസ്ലിം യുവാക്കളെ കാണ്മാനില്ലെന്നും ഇവര്‍ ഐ.എസ്.ഐ.എസില്‍ ചേര്‍ന്നിരിക്കാമെന്നും പാട്ടില്‍ പറഞ്ഞു. അടുത്തിടെ ഐ.എസ് ബന്ധത്തിന്റെ പേരില്‍ മറാത്ത്വാഡയിലെ പര്‍ഭാനിയില്‍ നിന്ന് ഒരു യുവാവിനെ പോലീസ് അറസ്റ്റ് ചെയ്ത സംഭവവും പാട്ടീല്‍ ഉദാഹരണമായി ചൂണ്ടിക്കാട്ടി.
അസദുദ്ദീന്‍ ഒവൈസിയുടെ എ.ഐ.എം.ഐ.എമ്മിനെതിരേയും പാട്ടീല്‍ ആരോപണം ഉന്നയിച്ചു. ഒവൈസിയുടെ പാര്‍ട്ടി ഐ.എസ്.ഐ.എസിന്റെ പിന്തുണയ്ക്കുകയായെന്നും പാര്‍ട്ടിയുടെ അംഗീകാരം റദ്ദാക്കണമെന്നും പാട്ടീല്‍ ആവശ്യപ്പെട്ടു.
Post Your Comments