NewsInternational

കത്തോലിക്കാ പുരോഹിതനെ ഐഎസ് വധിച്ചതില്‍ പ്രതിഷേധിച്ച് പ്രശസ്ത മാദ്ധ്യമപ്രവര്‍ത്തകന്‍ ഇസ്ലാം ഉപേക്ഷിക്കുന്നു

ലണ്ടന്‍: ലോകപ്രശസ്ത മാധ്യമ പ്രവര്‍ത്തകന്‍ സൊഹ്‌റാബ് അഹ്മാരി താന്‍ ഇസ്ലാം മതം ഉപേക്ഷിച്ച് റോമന്‍ കാത്തലിക് വിശ്വാസിയായി മാറാന്‍ പോവുകയാണെന്ന് പ്രഖ്യാപിച്ചു. ഫ്രാന്‍സില്‍ ഇന്നലെഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ ദേവാലയത്തിനുള്ളില്‍ കയറി വൈദികനായ ഫാദര്‍ ജാക്വസ് ഹാമലിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയിരുന്നു. ഇതാണ് ഇസ്ലാമിനെ ഉപേക്ഷിച്ച് റോമന്‍ കത്തോലിക്ക സഭയില്‍ അംഗമാകുന്നതിന്‍റെ കാരണമെന്ന് സൊഹ്‌റാബ് അഹ്മാരി ട്വിറ്ററില്‍ വഴി അറിയിച്ചു.

വാള്‍ സ്ട്രീറ്റ് ജേര്‍ണലിലിന്‍റെ എഡിറ്റോറിയല്‍ വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്ന മാദ്ധ്യമപ്രവര്‍ത്തകനാണ് സൊഹ്‌റാബ് അഹ്മാരി.

ഇതിനകം വൈറല്‍ ആയിക്കഴിഞ്ഞ “ഞാന്‍ ജാക്വസ് ഹാമല്‍” എന്ന ഹാഷ് ടാഗ് ഉപയോഗിച്ചാണ് താന്‍ വിശ്വാസം ഉപേക്ഷിക്കുന്ന കാര്യവും കത്തോലിക്ക സഭയില്‍ ചേരാനുള്ള തീരുമാനവും വും സൊഹ്‌റാബ് അഹ്മാരി പ്രഖ്യാപിച്ചിരിക്കുന്നത്. ലണ്ടന്‍ ഓര്‍ട്ടറി എന്ന സ്ഥാപനത്തിന്‍റെ കീഴിലാകും താന്‍ കത്തോലിക്ക വിശ്വാസം അഭ്യസിക്കുന്നതെന്നും സൊഹാറാബ് അഹ്മാരി ട്വിറ്ററിലൂടെ അറിയിച്ചു.

ഇറാനിലെ ടെഹ്‌റാനിലാണ് സൊഹ്‌റാബ് അഹ്മാരി ജനിച്ചത്. 13 വയസു വരെ ടെഹ്റാനില്‍ പഠിച്ച അഹ്മാരി പിന്നീട് യുഎസിലെ ബോസ്റ്റണ്‍ സര്‍വകലാശാലയില്‍ നിന്നും നിയമത്തില്‍ ബിരുദം നേടി. 2009-ല്‍ ഇറാനില്‍ നടന്ന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്ന പ്രശ്‌നങ്ങളാണ് സൊഹ്‌റാബ് അഹ്മാരിയെ മാധ്യമ പ്രവര്‍ത്തക മേഖലയിലേക്ക് വഴിതിരിച്ച് വിട്ടത്.

shortlink

Post Your Comments


Back to top button