Kerala

അപര്‍ണയുടെ മതംമാറ്റം അന്വേഷിക്കാന്‍ ഉത്തരവ്

കൊച്ചി ● തിരുവനന്തപുരം പനങ്ങോട് സ്വദേശിനി അപര്‍ണ എന്ന 22 കാരി ഒളിച്ചോടി മതംമാറി ആയിഷയായ സംഭവത്തില്‍ വിശദമായ അന്വേഷണം നടത്താൻ മനുഷ്യാവകാശ കമ്മീഷൻ നിർദേശം നൽകി. എറണാകുളം ജുവൽ എഡ്യൂക്കേഷൻ ട്രസ്റ്റിലെ വിദ്യാർഥിനിയായിരുന്ന അപര്‍ണ ഹോസ്റ്റലില്‍ താമസിച്ചുപഠനം നടത്തി വരികയായിരുന്നു. പെണ്‍കുട്ടി ഇപ്പോഴുള്ള സത്യസരണി എന്ന മതപഠനകേന്ദ്രത്തിൽനിന്നു മകളെ മാറ്റണമെന്ന അമ്മ മിനി വിജയന്‍റെ പരാതിയിലാണ് കമ്മീഷന്റെ നിർദേശം. അമുസ്ലിങ്ങള്‍ക്കിടയില്‍ ഇസ്ലാം മതം പ്രചരിപ്പിക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന സത്യസരണി കേന്ദ്രം മലപ്പുറം ജില്ലയിലെ മഞ്ചേരിയിലാണ് സ്ഥിതി ചെയ്യുന്നത്.

നേരത്തെ വീട്ടുകാരുമായി ഫോണില്‍ ബന്ധപ്പെട്ടിരുന്ന അപര്‍ണ, നേരത്തെ മതംമാറ്റപ്പെട്ട് കാണാതായ തിരുവനന്തപുരം സ്വദേശിനി നിമിഷ ഫാത്തിമ എന്ന പെണ്‍കുട്ടിയുടെ വാര്‍ത്തകള്‍ വന്ന ശേഷം ബന്ധപ്പെട്ടിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button