ടോക്കിയോ : അത്യപൂര്‍വമായ പവിഴപ്പുറ്റുകളിലൊരെണ്ണം ശാസ്ത്രജ്ഞര്‍ കണ്ടെത്തി. 100 വര്‍ഷത്തിനിടയില്‍ ആദ്യമായാണ് ഇതിനെ കണ്ടെത്തിയത്. മൂന്നു സെന്റീമീറ്റര്‍ മാത്രമാണ് നീളം.ജപ്പാനില്‍ ഒകിനാവയിലെ കടല്‍ത്തീരത്ത് എക്കലില്‍ പുതഞ്ഞു കിടക്കുകയായിരുന്നു ഇത്.
വംശനാശം സംഭവിച്ചുവെന്നു കരുതുന്നതായിരുന്നു ഇത്. ഒറ്റയ്ക്കു ജീവിക്കുന്ന വര്‍ഗത്തില്‍ പെട്ടതല്ല പുതുതായി കണ്ടെത്തിയതും. ഇവ സമാനമായ ജീവികള്‍ക്കൊപ്പം കൂട്ടമായി വസിക്കുന്നതാണ്. പ്രകൃതി നശീകരണത്തിന്റെ ഭാഗമായാണ് ഇത്തരം അപൂര്‍വ ജീവിവര്‍ഗങ്ങള്‍ നശിച്ചുപോകുന്നത്. ‘കൃത്യസമയത്ത് ഇതേപ്പറ്റി അറിവുള്ള വ്യക്തി അവിടെ എത്തിച്ചേര്‍ന്നതുകൊണ്ടു മാത്രമാണ് ഇതിനെ സംരക്ഷിക്കാന്‍ കഴിഞ്ഞതെന്ന് ശാസ്ത്രജ്ഞനായ ജയിംസ് റെയിമര്‍ പറയുന്നു.
Post Your Comments