അബുദാബി● നാട്ടിലേക്ക് പോകാന്‍ വിമാനത്താവളത്തില്‍ എത്തിയ പ്രവാസി മലയാളി വിമാനത്താവളത്തില്‍ വച്ച് ഹൃദയാഘാതം മൂലം മരിച്ചു. പത്തനംതിട്ട റാന്നി ഈട്ടിച്ചുവട് മഴവഞ്ചേരില്‍ എം.പി.ജോര്‍ജിന്റെ മകന്‍ ജോര്‍ജ് ഫിലിപ്പ് (മോന്‍ 55) ആണ് അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വച്ച് മരിച്ചത്. മകളുടെ എല്‍.എല്‍.ബി പ്രവേശനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കായാണ് ജോര്‍ജ്ജ് ഫിലിപ്പ് നാട്ടിലേക്ക് തിരിച്ചത്.
ചെക് ഇന്‍ നടപടികള്‍ പൂര്‍ത്തിയാക്കി ഇമിഗ്രേഷന്‍ കൗണ്ടറില്‍ എത്തിയപ്പോള്‍ ഫിലിപ്പിന് നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. ഉടന്‍ മഫ്‌റഖ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ദുബായ് അല്‍ അഖില ജനറല്‍ ട്രേഡിങ് കമ്പനിയിലെ ഉദ്യോഗസ്ഥനായിരുന്നു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്കു കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍ പറഞ്ഞു. കോട്ടയം പള്ളം തുണ്ടത്തില്‍ ഐവിയാണ് ഭാര്യ. മക്കള്‍: ക്രിസ്റ്റീന്‍, ലെസ്ലി.
Post Your Comments