ഈ സഹസ്രാബ്ദം തുടങ്ങിയ 2000-ത്തില്‍ നിരാഹാരം തുടങ്ങിയ ഇറോം ശര്‍മിള ഈ വരുന്ന ഓഗസ്റ്റ് 9-ആം തീയതി താന്‍ നിരാഹാരം അവസാനിപ്പിക്കുമെന്ന്‍ പ്രഖ്യാപിച്ചു. മണിപ്പൂര്‍ സംസ്ഥാന തിരഞ്ഞെടുപ്പിലും അതിനുശേഷം താന്‍ മത്സരിക്കുമെന്ന് ശര്‍മിള അറിയിച്ചു.
സായുധസേനാ പ്രത്യകാധികാര നിയമം (അഫ്സ്പ) മണിപ്പൂരില്‍ നടപ്പിലാക്കിയിരിക്കുന്നത് പിന്‍വലിക്കണം എന്ന ആവശ്യത്തോടെ ഇപ്പോള്‍ 44-കാരിയായ ശര്‍മിള 2000 മുതല്‍ നിരാഹാരത്തിലായിരുന്നു. “ഉരുക്കുവനിത” എന്നറിയപ്പെട്ടിരുന്ന ശര്‍മിളയെ പലപ്പോഴായി അറസ്റ്റ് ചെയ്ത് മൂക്കുവഴി നിര്‍ബന്ധപൂര്‍വ്വം ദ്രവആഹാരം കൊടുത്താണ് ജീവന്‍ നിലനിര്‍ത്തിയിരുന്നത്.
കേന്ദ്രസര്‍ക്കാര്‍ രഹസ്യമായി നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് നിരാഹാരസമരം പിന്‍വലിക്കാനുള്ള തീരുമാനം ശര്‍മിള എടുത്തതെന്ന അഭ്യൂഹങ്ങളും പരക്കുന്നുണ്ട്. 2017-ല്‍ മണിപ്പൂരില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാന്‍ പോവുകയാണ്.
Post Your Comments