Kerala

രോഗിയുമായി പോയ ആംബുലന്‍സിന് തീപിടിച്ചു ; രണ്ടു പേര്‍ മരിച്ചു

എറണാകുളം : മുവാറ്റുപുഴ മീങ്കുന്നത്ത് രോഗിയുമായി പോയ ആംബുലന്‍സിന് തീപിടിച്ച് രണ്ടു പേര്‍ മരിച്ചു. എംസി റോഡില്‍ മീങ്കുന്നം വളവിലായിരുന്നു അപകടം. ആംബുലന്‍സ് ഓട്ടത്തിനിടെ തീ പിടിക്കുകയായിരുന്നു. വളവില്‍ വച്ചു തീപിടിച്ച ആംബുലന്‍സില്‍ നിന്നു ഡ്രൈവര്‍ ചാടിയിറങ്ങി രണ്ടുപേരെ വലിച്ചു പുറത്തേക്കിട്ടു. തീപിടിച്ചു വാഹനത്തില്‍ നിന്നു പുറത്തേക്കു വീണ ഒരാളും വാഹനത്തിനുള്ളില്‍ കുടുങ്ങിപ്പോയ രോഗിയുമാണ് മരിച്ചത്.

ആംബുലന്‍സിലുണ്ടായിരുന്ന രോഗിയും കൂടെയുള്ള ഒരാളുമാണു മരിച്ചത്. വയനാട് മാനന്തവാടിയിലെ വര്‍ഗീസ് എന്നയാളാണു മരിച്ചവരില്‍ ഒരാള്‍. കത്തിക്കരിഞ്ഞ മൃതദേഹങ്ങള്‍ ആശുപത്രിയിലേക്കു മാറ്റി. ആറു പേരാണ് ആംബുലന്‍സില്‍ ഉണ്ടായിരുന്നത്. ഒരു ഹോംനഴ്‌സിനും ആംബുലന്‍സ് ഡ്രൈവര്‍ക്കും പരുക്കില്ല. രണ്ടുപേരെ പൊള്ളലോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തീപിടിച്ച് പൊട്ടിത്തെറിച്ച വാഹനം 400 മീറ്റര്‍ ചുറ്റളവില്‍ ചിതറിത്തെറിച്ചു. വാഹനത്തിന്റെ അവശിഷ്ടങ്ങള്‍ മരങ്ങള്‍ക്കു മുകളിലും അടുത്തുള്ള വീടുകള്‍ക്കു മുന്നിലും ചിതറിക്കിടക്കുകയാണ്. പൊട്ടിത്തെറിക്കാനുള്ള കാരണം വ്യക്തമല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button