കൊച്ചി : സോഷ്യല്‍ മീഡിയയിലെ ട്രോളുകളുടെ ഗ്രൂപ്പായ ഇന്റര്‍നാഷണല്‍ ചളു യൂണിയന് അപ്രത്യക്ഷമായി. ഇന്നലെ മുതലാണ് ഗ്രൂപ്പ് പേജ് കാണാതായത്. എന്നാല്‍ മണിക്കൂറുകള്‍ക്ക് ശേഷം പുതിയ ഗ്രൂപ്പുമായി ഐസിയു അഡ്മിന്മാര് എത്തി. രാഷ്ട്രപിതാവ് ഗാന്ധിജിയെയും ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനെയും ട്രോളിയതിന് പിന്നാലെയാണ് ഗ്രൂപ്പ് അപ്രത്യക്ഷമായത് എന്നും സൂചനയുണ്ട്.
അതേസമയം പേജിന്റെ കാണാതാകലുമായി ബന്ധപ്പെട്ട് ഗ്രൂപ്പ് അഡ്മിനും സ്ഥാപകരില്‍ ഒരാളുമായ റോഷന് തോമസ് ഫേസ്ബുക്കില്‍ ഇതേ പറ്റി പ്രതികരിച്ചിട്ടുണ്ട്. ഗ്രൂപ്പ് പിന്‍വലിച്ചത് സംബന്ധിച്ച് ഫെയ്സ്ബുക്കില്‍ നിന്നും അറിയിപ്പുകളൊന്നും ലഭിച്ചില്ലെന്ന് അഡ്മിന് പറഞ്ഞു. 2015 ഏപ്രില്‍ ഐ.സി.യുവിന്റെ ഫെയ്സ്ബുക്ക് പേജും ഇതുപോലെ നഷ്ടമായിരുന്നു. അതേതുടര്ന്ന് പുതിയ ഗ്രൂപ്പ് സൃഷ്ടിച്ചിരുന്നു. ആ ഗ്രൂപ്പ് ഇപ്പോള്‍ പബ്ലിക്ക് ആയാണ് ഉപയോഗിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post Your Comments