Gulf

അബുദാബിയില്‍ ഗതാഗതനിയമം ലംഘിക്കുന്നവര്‍ ജാഗ്രത

അബുദാബി : അബുദാബിയില്‍ ഗതാഗതനിയമം ലംഘിക്കുന്നവര്‍ക്ക് ജാഗ്രത. കാരണം എമിറേറ്റില്‍ ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള പിഴയ്ക്ക് അനുവദിച്ചിരുന്ന 50% ഇളവ് ഇനി മുതല്‍ ഉണ്ടാകില്ല. പിഴ മുഴുവനായും നല്‍കേണ്ടിവരും.

അമിതവേഗം, വാഹനങ്ങള്‍ തമ്മില്‍ സുരക്ഷിത അകലം പാലിക്കാതിരിക്കല്‍, സിഗ്‌നല്‍ നല്‍കാതെയുള്ള ലൈന്‍ മാറല്‍, ചുവപ്പു സിഗ്‌നല്‍ മറികടക്കല്‍ തുടങ്ങിയ നിയമലംഘനങ്ങള്‍ക്കാണ് പ്രധാനമായും ഇളവ് നല്‍കിയിരുന്നത്. ഈ വര്‍ഷം ഉണ്ടായ വാഹനാപകടങ്ങളുടെ എണ്ണം കണക്കിലെടുത്താണ് പൊലീസ് ഇതുസംബന്ധിച്ച ശുപാര്‍ശ നല്‍കിയത്. ഈവര്‍ഷം ആദ്യ ആറുമാസം മാത്രം എമിറേറ്റില്‍ 489 വാഹനാപകടങ്ങള്‍ ഉണ്ടായതായാണു കണക്ക്.

അപകടങ്ങള്‍ കുറയ്ക്കാനും ഗതാഗതസംവിധാനം കാര്യക്ഷമമാക്കാനും ലക്ഷ്യമിട്ടാണ് 2010 മുതല്‍ എമിറേറ്റില്‍ നിലവിലുണ്ടായിരുന്ന ഇളവ് ഇല്ലാതാക്കുന്നത്. നിലവില്‍ ഗതാഗത നിയമലംഘനങ്ങള്‍ക്കു ചുമത്തുന്ന പിഴയുടെ പകുതി മാത്രം ഉടമ അടച്ചാല്‍ മതി. എന്നാല്‍ ഒന്നുമുതല്‍ മുഴുവന്‍ പിഴയും അടയ്‌ക്കേണ്ടി വരും.

shortlink

Related Articles

Post Your Comments

Related Articles


Back to top button