കാഡ്മണ്ഡു : നേപ്പാള്‍ പ്രധാനമന്ത്രി കെ.പി ശര്‍മ ഒലി രാജി വച്ചു. രാജ്യത്തിന് നല്ലത് ചെയ്തതിനുള്ള ഫലമാണ് തനിക്ക് ഇപ്പോള്‍ കിട്ടിയിരിക്കുന്നതെന്ന് രാജി സമര്‍പ്പിച്ച ശേഷം അദ്ദേഹം പ്രതികരിച്ചു. താന്‍ അധികാരത്തിലെത്തുമ്പോള്‍ നേപ്പാള്‍ എല്ലാ അര്‍ത്ഥത്തിലും തകര്‍ന്നിരിക്കുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ അതെല്ലാം മാറിയെന്നും അദ്ദേഹം അവകാശപ്പെട്ടു.
ഘടക കക്ഷി പാര്‍ട്ടികള്‍ പിന്തുണ പിന്‍വലിച്ചതോടെ പാര്‍ലമെന്റില്‍ അവിശ്വാസ പ്രമേയത്തെ നേരിടാനിരിക്കുകയായിരുന്നു ഇദ്ദേഹം. അതിനിടെയാണ് അപ്രതീക്ഷിതമായി രാജി വച്ചത്. കഴിഞ്ഞ ഒക്ടോബറിലാണ് ഒലി സ്ഥാനമേറ്റെടുക്കുന്നത്. എന്നാല്‍ ഘടക കക്ഷിയായ മവോയിസ്റ്റുകള്‍ സര്‍ക്കാറിന് പിന്തുണ പിന്‍വലിച്ചതോടെ ഇദ്ദേഹം രാജിവയ്ക്കാന്‍ നിര്‍ബന്ധിതനാകുകയായിരുന്നു. ഇതോടെ രാജ്യത്ത് രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായതായി റിപ്പോര്‍ട്ടുകളുണ്ട്. പത്ത് വര്‍ഷത്തിനിടെ നേപ്പാളില്‍ അധികാരത്തില്‍ വന്ന എട്ടാമത്തെ പ്രധാനമന്ത്രിയാണ് കെ.പി ശര്‍മ.
Post Your Comments