
ഷാര്‍ജ : ഷാര്‍ജയിലെ അല്‍ ഖദിസിയയില്‍ നവജാത ശിശുവിനെ മരിച്ച നിലയില്‍ കണ്ടെത്തി. കുട്ടിയുടെ മൃതദേഹം ബ്ലാങ്കറ്റില്‍ പൊതിഞ്ഞ നിലയിലാണ് കണ്ടെത്തിയത്. കുട്ടിയുടെ മാതാപിതാക്കളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതര്‍.
ഒരു വീടിന് മുന്‍പിലെ വഴിയിലായാണ് മൃതദേഹം കിടന്നിരുന്നത്. പള്ളിയിലേക്ക് പോയ ഒരു വഴിയാത്രക്കാരനാണ് മൃതദേഹം കിടക്കുന്നത് കണ്ട് പോലീസില്‍ വിവരമറിയിച്ചത്. സ്ഥലത്തെത്തിയ പോലീസും ഫോറന്‍സിക് വിദഗ്ദ്ധരും തെളിവെടുപ്പ് നടത്തി മൃതദേഹം ഫോറന്‍സിക് ലബോറട്ടറിയിലേക്ക് മാറ്റി.
Post Your Comments