തിരുവനന്തപുരം: പ്രതിമാസ നഷ്ടത്തെക്കുറിച്ച് കെഎസ്ആര്‍ടിസി മാനേജ്‌മെന്റ് സര്‍ക്കാരിനെ തെറ്റിദ്ധരിപ്പിക്കുന്നു. 100 കോടി രൂപ കടമുണ്ടെങ്കിലും 85 കോടി മാത്രമാണ് മാനേജ്മെന്റ് സർക്കാരിനെ അറിയിച്ചിരിക്കുന്നത്. ബജറ്റ് പ്രസംഗത്തിലാണ് കെഎസ്ആര്‍ടിസി പ്രതിമാസം 85 കോടി രൂപ കടത്തിലെന്നു ധനമന്ത്രി അറിയിച്ചത്. എന്നാൽ കണക്കുകൾ വ്യക്തമാക്കുന്നത് ജൂണ്‍ മാസത്തെ മാത്രം കടം 138 കോടി രൂപയും ചെലവും ശമ്പളവും പെന്‍ഷനും ഉള്‍പ്പെടെ 299 കോടിയും വരവ് 160 കോടി രൂപ മാത്രവുമാണെന്നാണ്.
ഈ കണക്കുകള്‍ മറച്ചുവെച്ച് കൂടുതല്‍ കടമെടുക്കാനാണ് മാനേജ്‌മെന്റിന്റെ നീക്കമെന്നാണു സൂചന. ആകെയുളള 93 ഡിപ്പോയില്‍ 55 എണ്ണവും ഇപ്പോള്‍ത്തന്നെ പണയത്തിലാണ്. ഈ ഡിപ്പോകളില്‍ നിന്നുളള വരുമാസം കടംതിരിച്ചടവിന്റെ ഇനത്തില്‍ വിവിധ ധനകാര്യസ്ഥാപനങ്ങളിലേക്കു പോകും. ഇത് മൂലം രൂക്ഷമായ കടക്കെണിയിലേക്കാണ് കെഎസ്ആര്‍ടിസിയുടെ പോക്കെന്നും, പ്രതിദിന സര്‍വ്വീസുകളെ ഇത് ബാധിക്കുമെന്നും ജീവനക്കാര്‍ വ്യക്തമാക്കുന്നു.
Post Your Comments