ലോകത്തെ ഏറ്റവും പ്രചാരമുള്ള ടോറന്‍റ് സൈറ്റുകളിലൊന്നായ കിക്കാസ് ടോറന്‍റിന്‍റെ ഉടമ ആര്‍ടെം വോളിനെ അറസ്റ്റ് ചെയ്തത് സ്വയംവരുത്തിയ നിസാര പിഴവിലൂടെ. പ്രത്യക്ഷത്തില്‍ നിരുപദ്രവകരം എന്ന്‍ തോന്നിയേക്കാവുന്ന ഒരു ഐട്യൂണ്‍സ് പര്‍ച്ചേസ് പിന്തുടര്‍ന്നാണ് വോളിനെ അറസ്റ്റ് ചെയ്തത്.
അമേരിക്കന്‍ അധികൃതരാണ് ഈ വിവരം പിന്തുടര്‍ന്ന്‍ കിക്കാസ് ടോറന്‍റിന്‍റെ സ്ഥാപകന്‍ കൂടിയായ ഉക്രൈന്‍സ്വദേശി വോളിനെ പോളണ്ടില്‍ നിന്ന്‍ അറസ്റ്റ് ചെയ്തത്. ഫേസ്ബുക്കിലെ തന്‍റെ ഫാന്‍പേജിന്‍റെ കാര്യങ്ങള്‍ നോക്കിയിരുന്നതും വോളിന്‍ തന്നെയായിരുന്നു. അമേരിക്കയുടെ അഭ്യര്‍ത്ഥനപ്രകാരം ഫേസ്ബുക്ക് ഈ പേജിന്‍റെ വിശദാംശങ്ങള്‍ അന്വേഷണസംഘത്തിന് കൈമാറി. ഇതില്‍ നിന്ന്‍ വോളിന്‍റെ ലോഗിംഗ് അഡ്രസ് ആപ്പിള്‍ കമ്പനിയുടെ ഉടമസ്ഥതയിലുള്ള ഒരു ഇ-മെയില്‍ സെര്‍വറില്‍ ആണെന്ന് അന്വേഷണസംഘത്തിന് മനസിലായി.
കൂടാതെ, ഐട്യൂണ്‍സിലെ പര്‍ച്ചേസിംഗുകള്‍ക്കായി വോളിന്‍ ഉപയോഗിച്ചിരുന്ന ഇ-മെയില്‍ ഐഡി തന്നെയാണ് കിക്കാസ് ടോറന്‍റിന്‍റെ അഡ്മിനിസ്ട്രേറ്റീവ് ടാസ്ക്കുകളെപ്പറ്റിയുള്ള അലേര്‍ട്ടുകള്‍ ലഭിക്കാനും ഉപയോഗിച്ചിരുന്നതെന്നും അന്വേഷണസംഘത്തിന് മനസിലായി. തുടര്‍ന്ന്‍ ആപ്പിളിനെ സമീപിച്ച അന്വേഷണസംഘത്തിന് അവരില്‍ നിന്ന്‍ വോളിന്‍റെ ലൊക്കേഷന്‍ സംബന്ധമായ എല്ലാ വിവരങ്ങളും ലഭിച്ചു. ഇതേത്തുടര്‍ന്നാണ് അമേരിക്കന്‍ അധികൃതര്‍ ആര്‍ടെം വോളിനെ പോളണ്ടില്‍ വച്ച് അറസ്റ്റ് ചെയ്തത്.
Post Your Comments