അലിഗഡ് ● ഹിന്ദു-മുസ്ലിം സംഘര്‍ഷം രൂക്ഷമായ അലിഗഡില്‍ നിന്ന് ഹിന്ദു കുടുംബങ്ങള്‍ കൂട്ടത്തോടെ പലായാനം ചെയ്യുന്നു. പുതുതായി വിവാഹം കഴിച്ച് വന്ന 19 കാരിയായ ഹിന്ദു പെണ്‍കുട്ടിയെ നാല് മുസ്ലിം യുവാക്കള്‍ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചുവെന്ന ആരോപണത്തെത്തുടര്‍ന്നാണ് ഇരുവിഭാഗങ്ങളും തമ്മില്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്.
വിവാഹം കഴിഞ്ഞ് ഭര്‍ത്താവിനോടൊപ്പം പോവുകയായിരുന്ന പെണ്‍കുട്ടിയെ ചിലര്‍ ബലാത്സംഗം ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു എന്നാണ് ആരോപണം. പെണ്‍കുട്ടിയുടെ നിലവിളി കേട്ട് നാട്ടുകാര്‍ ഓടിയെത്തുകയും തുടര്‍ന്ന് ഇത് ഹിന്ദു മുസ്ലിം കലാപമായി മാറുകയുമായിരുന്നു. ചില യുവാക്കള്‍ ആകാശത്തേക്ക് വെടിവെക്കുകയും. മറ്റ് ചിലര്‍ ഭര്‍ത്താവിനെ കത്തികൊണ്ട് കുത്തി പരിക്കേല്‍പ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തു. പിന്നീട് പോലീസ് എത്തിയാണ് സ്ഥിതിഗതികള്‍ ശാന്തമാക്കിയത്. ഏറ്റുമുട്ടല്‍ രൂക്ഷമായതോടെ 27 ഹിന്ദു കുടുംബങ്ങള്‍ നാട് വിടാനൊരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ട്.
വീടും വസ്തുവും വില്‍ക്കാനുണ്ടെന്ന് കാണിച്ച് ഹിന്ദു കുടുംബങ്ങള്‍ ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഹിന്ദു കുടുംബങ്ങള്‍ തങ്ങളുടെ വീടും കടകളും വാങ്ങാന്‍ പ്രാദേശിക ഭരണകൂടത്തോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തിട്ടുണ്ട്.
അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് നദീം, സുഹൈല്‍, ഇസ്മയില്‍, ഡാനിഷ് എന്നീ യുവാക്കള്‍ക്ക് എതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. ഇതില്‍ നദീം പിടിയിലായിട്ടുണ്ട്. മറ്റ് മൂന്ന് പേരെ കണ്ടെത്താന്‍ പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല.
പ്രതികളെ മുഴുവന്‍ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ബി.ജെ.പി പ്രവര്‍ത്തകര്‍ പോലീസ് സ്‌റ്റേഷനിലും കലക്ട്രേറ്റിലും പ്രതിഷേധ പ്രകടനങ്ങള്‍ നടത്തി. തങ്ങളുടെ പെണ്‍കുട്ടികള്‍ക്ക് വഴിനടക്കാന്‍ വേണ്ടി മറ്റുള്ളവരെ അറസ്റ്റ് ചെയ്യുംവരെ സമരം തുടരുമെന്ന് ബി.ജെ.പി നേതാവും അലിഗഡ് മേയറുമായ ശകുന്തള ഭാരതി വ്യക്തമാക്കി.
Post Your Comments