NewsIndia

സുഷമാ സ്വരാജിന് പിന്തുണയുമായി കോണ്‍ഗ്രസ്

കാശ്മീര്‍ പാകിസ്ഥാന്‍റെ ഭാഗമാകുന്ന കാലത്തിന് വേണ്ടി സ്വപ്നംകണ്ട് കാത്തിരിക്കുകയാണെന്ന നിരുത്തരവാദപരമായ പ്രസ്താവന നടത്തിയ പാക് പ്രധാനമന്ത്രി നവാസ് ഷരീഫിന്‍റെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിന്‍റെ നടപടിക്ക് ശക്തമായ പിന്തുണയുമായി കോണ്‍ഗ്രസ്. കാശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യഘടകമാണെന്നും നവാസ് ഷരീഫിന്‍റെ സ്വപ്നം സ്വപ്മായിത്തന്നെ തുടരുമെന്നും സുഷമയ്ക്ക് പിന്തുണയരിച്ചു കൊണ്ട് കോണ്‍ഗ്രസ് ലോക്സഭാ ലീഡര്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ പാര്‍ലമെന്‍റില്‍ പറഞ്ഞു.

കാശ്മീരില്‍ ഇന്ത്യയ്ക്കെതിരെ വിധ്വംസകപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു കൊണ്ടിരിക്കുന്ന തീവ്രവാദികള്‍ക്കും ഭീകരസംഘടനകള്‍ക്കും നിരുപാധിക പിന്തുണ നല്‍കുന്ന പാക് നടപടിയെ സുഷമാ സ്വരാജ് ശനിയാഴ്ച ശക്തമായ ഭാഷയില്‍ അപലപിച്ചിരുന്നു. “കാശ്മീര്‍ ഒരിക്കല്‍ പാകിസ്ഥാന്‍റെ ഭാഗമാകുമെന്ന” ഭ്രാന്തന്‍ സ്വപ്നം ഒരിക്കലും നടക്കാന്‍ പോകുന്നില്ല എന്നും സുഷമ തുറന്നടിച്ചു.

“എല്ലാവരും ഒത്തുചേര്‍ന്ന് നവാസ് ഷരീഫിന്‍റെ വിഡ്ഢിത്തം നിറഞ്ഞ ഈ പ്രസ്താവനയെ അപലപിക്കണം. കാശ്മീരിനെപ്പറ്റിയുള്ള അവരുടെ സ്വപ്നം ഒരിക്കലും സഫലമാകാന്‍ അനുവദിക്കരുത്. ഒരുപക്ഷേ, പാകിസ്ഥാനിലെ ഭീകരവാദികളെ സന്തോഷിപ്പിക്കാനാകും ഇത്തരത്തിലുള്ള പ്രസ്താവനകള്‍ ആവര്‍ പുറപ്പെടുവിക്കുന്നത്,” ഖാര്‍ഗെ പറഞ്ഞു.

“കാശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യഘടകമാണ്. അനന്തകാലം വരേയ്ക്കും അതങ്ങനെതന്നെ ആയിരിക്കുകയും ചെയ്യും,” ഖാര്‍ഗെ പറഞ്ഞു.

നവാസ് ഷരീഫിനെതിരെ കനത്ത വിമര്‍ശനമുന്നയിച്ചു കൊണ്ട് “ഇന്ത്യ മുഴുവനും ഒന്നുചേര്‍ന്ന്‍ താങ്കളോട് പറയാന്‍ ആഗ്രഹിക്കുന്നത്, കാശ്മീരിനെ സംബന്ധിച്ച താങ്കളുടെ സ്വപ്നം ലോകമുള്ളിടത്തോളം കാലം സഫലമാകില്ല” എന്നാണ് സുഷമാ സ്വരാജ് പറഞ്ഞത്.

“ജമ്മു കാശ്മീര്‍ മുഴുവനായും ഇന്ത്യയുടേതാണ്. ഭൂമിയിലെ ഈ സ്വര്‍ഗ്ഗത്തിനെ ഭീകരര്‍ക്ക് വേണ്ടിയുള്ള ഒരു സ്വര്‍ഗ്ഗമാക്കി മാറ്റാന്‍ നിങ്ങള്‍ക്ക് ഒരിക്കലും കഴിയില്ല,” ജമ്മു കാശ്മീരിനെപ്പറ്റി നിരുത്തരവാദപരമായ പ്രസ്താവനകള്‍ പുറപ്പെടുവിക്കുന്ന പാക് നേതാക്കളെ ഒന്നടങ്കം വിമര്‍ശിച്ചുകൊണ്ട് സുഷമ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button