ന്യൂഡല്‍ഹി ● ചൈനയോട് നിലപാട് കടുപ്പിച്ച് ഇന്ത്യ. ചൈന സര്‍ക്കാരിന്റെ ഔദ്യോഗിക വാര്‍ത്ത ഏജന്‍സിയായ സിന്‍ഹുവയുടെ മൂന്ന് റിപ്പോര്‍ട്ടര്‍മാരെ ഇന്ത്യ പുറത്താക്കി. ഇവരോട് ഈ മാസം 31 നകം രാജ്യ വിടണമെന്നും ഇന്ത്യ കര്‍ശനനിര്‍ദ്ദേശം നല്‍കി.
സിന്‍ഹുവയുടെ ഡല്‍ഹി ബ്യൂറോ ചീഫ് വു കിയാംഗ്, മുംബൈ ബ്യൂറോ ചീഫ് ലു ടാംഗ്, മുംബൈ ബ്യൂറോയിലെ റിപ്പോര്‍ട്ടര്‍ ഷീ യോങ്ങ്ഗാംഗ് എന്നിവരെയാണ് ഇന്ത്യ പുറത്താക്കിയത്. വു ഖ്യാങ് ഏഴ് വര്‍ഷമായി ഇന്ത്യയില്‍ പ്രവര്‍ത്തിക്കുകയാണ്. മറ്റ് രണ്ടു പേരും കഴിഞ്ഞ വര്‍ഷമാണ് എത്തിയത്. ഇവരുടെ വിസ പുതുക്കി നല്‍കേണ്ടതില്ലെന്നാണ് സര്‍ക്കാരിന്റെ തീരുമാനം. അതേസമയം, വിസ നിഷേധിച്ചതില്‍ വ്യക്തമായ കാരണം ഇന്ത്യ വ്യക്തമാക്കിയിട്ടില്ല. ബീജിംഗിലെ ഇന്ത്യന്‍ എംബസിയും സംഭവത്തോട് പ്രതികരിച്ചിട്ടില്ല.
എന്‍എസ്ജി അംഗത്വത്തില്‍ ഇന്ത്യയ്‌ക്കെതിരെ ചൈന സ്വീകരിച്ച നിലപാടുകളാണ് മാധ്യമപ്രവര്‍ത്തകരെ തിരിച്ചുവിടാന്‍ കാരണമായതെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഇനിയും ഉണ്ടായിട്ടില്ല.
Post Your Comments