IndiaNews

യുവാക്കളോട് സുപ്രീംകോടതിയുടെ ക്രിയാത്മക ഉപദേശം

ന്യൂഡല്‍ഹി: സദാചാരം മാത്രമല്ല, ആശയ വൈവിധ്യവും വിശ്വാസവും അംഗീകരിക്കല്‍ ഭിന്നമായ നിലപാടുള്ളവരോടുള്ള സഹിഷ്ണുതയും ചെറുപ്പക്കാര്‍ പഠിക്കേണ്ട മൂല്യങ്ങളാണെന്ന്‍ സുപ്രീം കോടതി. രാജ്യത്തെ സ്കൂള്‍ പാഠ്യപദ്ധതിയിൽ സന്മാർഗപാഠത്തിനു വേണ്ടത്ര ഊന്നൽനൽകാൻ നിർദേശിക്കണമെന്നാവശ്യപ്പെട്ടു സന്തോഷ് സിങ് എന്ന അഭിഭാഷക നൽകിയ റിട്ട് ഹർജി തള്ളിക്കൊണ്ടുള്ള വിധിയിലാണു കോടതിയുടെ ഈ നിരീക്ഷണം .

ഭരണഘടനയുടെയും നിയമത്തിന്റെയും ചട്ടക്കൂടിനുള്ളിൽ നിന്നുകൊണ്ടുള്ള അധികാരപ്രയോഗം സാധ്യമാണോയെന്നാണു ഭരണപരമായ പ്രശ്‌നം ഉന്നയിക്കപ്പെടുമ്പോൾ കോടതി പരിശോധിക്കുക. നയപരമായ കാര്യങ്ങൾ സർക്കാരിന്റെ മേഖലയാണ്. നിയമവാഴ്‌ച ഉറപ്പാക്കലാണു കോടതിക്കു ചെയ്യാനുള്ളത്. എന്തു പഠിക്കണം, പഠിപ്പിക്കരുത് എന്നൊക്കെ നിർദേശിക്കേണ്ടതു കോടതിയല്ല.മുൻവിധി, വിദ്വേഷം, വേർതിരിവ് തുടങ്ങിയവ ലോകമാകെ വ്യക്‌തികൾക്കും സമൂഹങ്ങൾക്കും ഭീഷണിയാണ്. അതിന്റെ ഭയാനകമായ പ്രത്യാഘാതത്തെക്കുറിച്ചു ചെറുപ്പക്കാർക്കു ബോധം പകരാൻ മൂല്യവിദ്യാഭ്യാസത്തിനു സാധിക്കണമെന്നും കോടതി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button