ഗുജ്രന്‍വാല: കശ്മീരില്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഹിസ്‍ബുല്‍ മുജാഹിദ്ദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനി മരിക്കുന്നതിനു മുമ്പ് തന്നെ വിളിച്ചിരുന്നതായി പാക്കിസ്ഥാനിലെ ഭീകര സംഘടനാ തലവന്‍ ഹാഫിസ് സയ്യീദ്. തന്നോട് സംസാരിക്കുക എന്നത് അന്ത്യാഭിലാഷമാണെന്നും ഇപ്പോഴത് സാധിച്ചെന്നും ഇനി രക്തസാക്ഷിത്വത്തിനു കാത്തിരിക്കുകയാണെന്നും വാനി പറഞ്ഞതായാണ് സയ്യീദ് പറയുന്നു. ഇബുര്‍ഹാന്‍ വാനിക്കും കശ്മീരിലെ ജനങ്ങള്‍ക്കും ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് പാക്കിസ്ഥാനിലെ ഗുജ്രന്‍വാലയില്‍ സംഘടിപ്പിച്ച റാലിയില്‍ സംസാരിക്കുകയായിരുന്നു ഹാഫിസ് സയ്യീദ്.
കൂടാതെ ഇന്ത്യയെ വെല്ലുവിളിച്ചും ഹാഫിസ് സംസാരിച്ചു.കശ്മീരില്‍ ഇന്ത്യന്‍ സൈന്യം രക്തപ്പുഴ ഒഴുക്കുന്നു. ഞങ്ങള്‍ അങ്ങോട്ടു വരുന്നുണ്ട്. കശ്മീരിന്‍റെ സ്വാതന്ത്ര്യത്തെ തടയാന്‍ ആര്‍ക്കും കഴിയില്ല. ഹുറിയത്ത് നേതാവ് അലി ഷാ ഗീലാനിയുടെ നാല് ഫോര്‍മുലകളും അംഗീകരിക്കാനുള്ള ഇന്ത്യയുടെ അവസാന അവസരമാണിതെന്നു പറഞ്ഞ സയ്യീദ് കശ്മീരില്‍ നിന്നും സൈന്യത്തെ ഇന്ത്യ പിന്‍വലിക്കണെമന്നും ആവശ്യപ്പെട്ടു. ഇല്ലെങ്കില്‍ യുദ്ധമുഖത്ത് കാണാമെന്നായിരുന്നു ഭീഷണി.
Post Your Comments