കൊച്ചി : മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ അബ്ദുള്‍കലാമിന്റെ പേരില്‍ രണ്ട് ദേശീയ പുരസ്‌കാരങ്ങള്‍ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചതായി കാക്കനാട് വിക്രം സാരാഭായ് സയന്‍സ് ഇനിഷ്യേറ്റീവ് ചെയര്‍മാന്‍ ഡോ. ജി. മാധവന്‍ നായര്‍ അറിയിച്ചു. ജേതാക്കളെ തിരഞ്ഞെടുക്കാനായി വിക്രം സാരാഭായ് സയന്‍സ് ഫൗണ്ടേന്‍ രൂപീകരിക്കും. മികച്ച അദ്ധ്യാപകനും മികച്ച ശാസ്ത്രജ്ഞനുമാണ് അവാര്‍ഡുകള്‍ നല്‍കുക. ഒക്ടോബറില്‍ അവാര്‍ഡുകള്‍ പ്രഖ്യാപിക്കും.
Post Your Comments