രാഗിയ മേനോന്‍
കാണേണ്ടവർ കണ്ണടക്കുമ്പോൾ ദുരിതമനുഭവിക്കുന്നത് ഒരു കുടുംബമാണ്.നീതി നൽക്കേണ്ടവർ നീതി നിഷേധിച്ചാൽ ഒരു പൗരന്റെ മുന്നോട്ടുള്ള ജീവിതം എങ്ങനെയാകും?ഒരുവന്റെ ജീവിതം അപഹരിക്കുവാൻ വേണ്ടിയല്ലല്ലോ സർക്കാർ ശമ്പളം നൽകി ഓരോ നിയമനങ്ങൾ നടത്തുന്നത്.ആലപ്പുഴ ജില്ലയിലെ നെടുമുടി പഞ്ചായത്തിൽ ജീവിക്കുന്ന മണിയമ്മ എന്ന വിധവയുടെ കുറെ വർഷങ്ങളായുള്ള പോരാട്ടമാണ് സർക്കാരിന്റെ ഭാഗത്തു നിന്നുള്ള വീഴ്ച കൊണ്ട് വലിച്ചു നീട്ടപ്പെടുന്നത്. പത്തൊൻപതു വയസ്സുള്ള മകൻ ഉണ്ടായി എന്ന ഒറ്റക്കാരണം കൊണ്ടു വിധവ പെൻഷൻ നിഷേധിക്കപ്പെട്ടു.അൻപത്തിയെട്ടു വയസ്സായി എന്ന കാരണത്താൽ അവർക്കു ഭൂമിവാങ്ങുവാനുള്ള അവകാശം നിഷേധിക്കുന്നു.പിന്നെയും അവഗണയുടെ പട്ടികകൾ നീളുന്നു.ഈ ഒരു വാർത്ത കൊണ്ട് എന്തൊക്കെ വരും വരായികകൾ ഉണ്ടാകും എന്ന ബോധ്യമുണ്ടെങ്കിലും അവർ വർഷങ്ങൾ ജീവിച്ച ആ പുരയിടം അവർക്കു ലഭിക്കുവാൻ വേണ്ടി സർക്കാരിന്റെ ഭാഗത്തു നിന്നും എന്തെങ്കിലും നടപടി ഉണ്ടാകും എന്ന പ്രതീക്ഷ മാത്രമാണ് ഇപ്പോൾ ഈ കുടുംബത്തിനുള്ളത്. ഇതോടൊപ്പം മണിയമ്മയുടെ മകൻ മജു മണിയൻ കുറിച്ച ഒരു കത്തിന്റെ പൂർണ്ണ രൂപം
പ്രീയരേ,
മജു.എം. നൂറുപറച്ചിറ പൊങ്ങ പി. ഒ. നെടുമുടി . ആലപ്പുഴ. 688513
എന്‍റെ അമ്മയെ ആലപ്പുഴ ജില്ലാകളകട്രേറ്റിലോ നെടുമുടി പഞ്ചായത്ത് തിണ്ണയിലോ ഉപേക്ഷിക്കുവാന്‍ തീരുമാനിച്ചിരിക്കുന്നു. പ്രവാസജീവിതത്തില്‍ നിന്നും ജീവിതം പുലര്‍ത്താന്‍ പരമാവധിശ്രമിച്ചു പരാജയപ്പെട്ടവന്‍.
കഴിഞ്ഞ കുറച്ചുവര്‍ഷമായി കൃത്യമായി ശമ്പളം ലഭിക്കാത്തതിനാല്‍ ജോലിരാജിവെച്ചുനാട്ടിലേയ്ക്കുപോരുന്നു.
ജനിച്ചകാലം മുതല്‍ നീതിനിഷേധിക്കപ്പെട്ട് പുറംപോക്കില്‍ ചോര്‍ന്നൊലിക്കുന്ന കൂരയില്‍ നാല്സഹോദരങ്ങളോടൊപ്പംവളര്‍ന്ന ഞാന്‍ എന്‍റെ ആരോഗ്യത്തിനും അറിവിനും കഴിവിനും അനുസരിച്ച് പ്രവര്‍ത്തിച്ചു.
കഴിഞ്ഞ 40 വലര്‍ഷമായി മേല്പറഞ്ഞ വിലാസത്തില്‍ പുറംപ്പോക്ക് ഭൂമിയില്‍ താമസിച്ച ”മണിയമ്മമണിയന്‍”എന്ന വിധവ മാതാവിനും കുടുംബത്തിനും പഞ്ചായത്തും താലൂക്കും അനുവദിക്കുന്ന ഒരു ആനുകൂല്യങ്ങളും (ഒരുകക്കൂസ് ഒഴികെ 1997) ലഭിച്ചിട്ടില്ല. നെടുമുടി ടെലഫോണ്‍ എക്സ്ഞ്ചേച്ചില്‍ തൂപ്പുജോലിയില്‍ നിന്നുകിട്ടുന്ന ചെറുവരുമാനവും മൂത്ത സഹോദരന്‍ കൂലിവേലചെയ്ത ചെറുമാനത്തിലും കടുത്ത ബുദ്ധിമുട്ടില്‍ നിന്നും മുന്നോട്ടുപോയ നാളുകളില്‍ സ്വന്തമായി ഭൂമിയില്ലാത്തതിന്‍റെ പേരില്‍ ഭവനരഹിതര്‍ക്കുനല്കുന്ന സഹായങ്ങള്‍ നിഷേധിച്ചു. സ്ഥലത്തിന് അപേക്ഷവെച്ചപ്പോള്‍ മൂന്ന് ആണ്‍മക്കളുണ്ടെന്ന പേരില്‍ അമ്മയ്ക്ക് വീണ്ടും നീതി നിഷേധിച്ചു. കഴിഞ്ഞ
കുറേവര്‍ഷമായി സ്വന്തമായിഒരുതുണ്ട് ഭൂമിയും വീടുമെന്ന സ്വപ്നത്തില്‍ പ്രവാസക്കനല്‍ ച്ചവുട്ടി തളര്‍ന്ന എന്‍റെ ചുമലിലെ ഭാരം താങ്ങാവുന്നതിലുമധികമാണ്. സഹോദരങ്ങളില്‍ നിന്നും കുറച്ചു മെച്ചപ്പെട്ട ജീവിത നിലവാരം എനിക്കാകയാല്‍അമ്മയുടെ പൂര്‍ണ്ണ ഉത്തരവാദിത്വം ഞാനേറ്റെടുക്കുകയും പരിപാലിക്കുകയും ചെയ്തുപോന്നു അതൊരുവാടകവീട്ടിലും.
ഞാന്‍ജനിച്ചുവളര്‍ന്ന ഒറ്റമുറിക്കൂരയില്‍ ചോര്‍ന്നൊലിക്കുന്ന രാവും പകലും പുഴുക്കളെപോലെ എന്‍റെ മൂത്തസഹോദരനും കുടുംബവും വര്‍ഷങ്ങള്‍ കഴിഞ്ഞു കൈവശാവകാശ സര്‍ട്ടിഫിക്കറ്റിനോ ഒരുതുണ്ട് ഭൂമിക്കോ മുട്ടാത്ത വാതിലുകളില്ല . ഞാനെന്ന ഗതികെട്ട പ്രവാസിയെചൂണ്ടികാട്ടി നിര്‍ദ്ദയംഎന്‍റെ മാതാവിനെ ആനുകൂല്യങ്ങളില്‍ നിന്നും മാറ്റി നിര്‍ത്തി.
കഴിഞ്ഞ വര്‍ഷം പഞ്ചായത്തില്‍ ചെന്ന ആ വൃദ്ധമാതാവിനെ പഞ്ചായത്തധികൃതര്‍ അപമാനിച്ചയച്ചു. ഇന്നിപ്പോള്‍ എല്ലാവര്‍ക്കും ആനുകൂല്യങ്ങള്‍ ലഭിക്കുമ്പോള്‍ അതിനുള്ള പ്രായപരുധികഴിഞ്ഞു എന്നാക്ഷേപിച്ച് അമ്മയെ വീണ്ടും ഒഴുവാക്കുവാനുള്ള ശ്രമങ്ങള്‍ നടക്കുന്നു.
ദളിത് വിഭാഗങ്ങള്‍ അനുഭവിക്കുന്ന അവഗണനയും ദുരിതവും ചൂണ്ടിക്കാട്ടിയാല്‍ വര്‍ഗ്ഗീയവാദിയെന്നപമാനിച്ച് അവഗണിക്കുന്ന നല്ലവരായ ഏവര്‍ക്കും എന്‍റെ കുടുംബവും ഞാനും എന്നും ഒരോര്‍മ്മയായിരിക്കട്ടെ.
എനിക്ക് നീതിവേണം .. സര്‍ക്കാര്‍ അനുവധിക്കുന്ന ആനുകൂല്യങ്ങള്‍ ഔദാര്യമെന്നവണ്ണം വിതരണംചെയ്യുകയും അതിനായി ചെല്ലുന്നവരെ നികൃഷ്ടമനോഭാവത്തോടെ കൈകാര്യം ചെയ്യുന്ന മാറിമാറിവരുന്ന ഭരണവര്‍ഗ്ഗത്തിനുംമുന്‍പില്‍ വേദനയോടെ പെറ്റമ്മയെ ഉപേക്ഷേക്കേണ്ടിവരുന്നവന്‍റെ വേദന നിങ്ങള്‍ക്കു മനസ്സിലാകുമോ. …. തൊഴിലുപേക്ഷിച്ച് നാട്ടിലെത്തുന്ന എനിക്ക് മറ്റുമാര്‍ഗ്ഗമില്ല. വേണ്ടപ്പെട്ടവര്‍ക്കൊരുമുന്നറിയിപ്പായി ഈ പോസ്റ്റ് സമര്‍പ്പിക്കുന്നു. മനുഷ്യസ്നേഹികള്‍ക്കും..
ആനുകൂല്യത്തിന് വേണ്ടിയുള്ള വെറും വിലകുറഞ്ഞ പോസ്റ്റായി കാണരുതെന്ന് വിനീതമായിഅപേക്ഷിക്കുന്നു
Post Your Comments