India

സാമ്പത്തിക ക്രമക്കേടിന് റെയിഡ് നടത്തിയ കോടീശ്വരനായ വ്യവസായിയുടെ വീട്ടില്‍ നടത്തിയിരുന്ന ബിസിനസ് ആരെയും അതിശയിപ്പിക്കുന്നത്‌

ന്യൂഡല്‍ഹി : സാമ്പത്തിക ക്രമക്കേടിനെ തുടര്‍ന്ന് റെയ്ഡ് നടത്തിയ വ്യവസായിയുടെ വീട്ടില്‍ നിന്ന് പിടിയിലായത് പെണ്‍വാണിഭ സംഘം. പ്രീതീന്ദ്രനാഥ് സന്യാല്‍ എന്ന വ്യവസായിയുടെ ഡല്‍ഹിയിലെയും ലക്‌നോവിലെയും വീട്ടിലാണ് ആദായനികുതി ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തിയത്. ഇയാളുടെ വീട്ടില്‍ നിന്ന് നിരവധി സ്ത്രീകളെ കണ്ടെത്തി.

തന്റെ സമ്മതത്തോടെയല്ല തന്നെ വീട്ടില്‍ പാര്‍പ്പിച്ചിരുന്നതെന്നും സംഘത്തില്‍ നിന്നു രക്ഷപ്പെടുന്നതിനായി നിരവധി തവണ ജീവനൊടുക്കാന്‍ ശ്രമിച്ചതായും അറസ്റ്റിലായ ഒരു യുവതി പോലീസിനു മൊഴി നല്‍കി. ചില സൈനിക ഉദ്യോഗസ്ഥര്‍ക്കും പെണ്‍വാണിഭ സംഘത്തില്‍ പങ്കുള്ളതായും അന്വേഷണ സംഘത്തിനു സൂചന ലഭിച്ചിട്ടുണ്ട്. സന്യാലിന്റെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ പാസ്‌പോര്‍ട്ടുകളുടെ പകര്‍പ്പുകള്‍, വിദേശ രാജ്യങ്ങളിലെ ഉള്‍പ്പെടെയുള്ള ഫോണ്‍ നമ്പരുകള്‍ എന്നിവ കണ്ടെടുത്തു. വിദേശത്തെ ഒരു സ്ത്രീയുമായി സന്യാല്‍ നടത്തിയ സാമ്പത്തിക ഇടപാടുകളുടെ രേഖകളും റെയ്ഡില്‍ പിടിച്ചെടുത്തു. അറസ്റ്റിലായ പ്രീതീന്ദ്രനാഥ് സന്യാലിനെ ഡല്‍ഹി പോലീസിനു കൈമാറി.

shortlink

Related Articles

Post Your Comments

Related Articles


Back to top button