ഇസ്ലാമാബാദ്: പാകിസ്ഥാനിലെ ലെജിസ്ലേറ്റീവ് അസ്സംബ്ലി തിരഞ്ഞെടുപ്പില്‍ തന്‍റെ പാര്‍ട്ടി പിഎംഎല്‍-എന്‍ വന്‍വിജയം നേടിയതിന്‍റെ ആഹ്ലാദം പങ്കുവയ്ക്കവെ കാശ്മീരിനെക്കുറിച്ച് അത്യന്തം പ്രകോപനപരമായ പ്രസ്താവനയുമായി പാക് പ്രധാനമന്ത്രി നവാസ് ഷരീഫ് രംഗത്ത്. കാശ്മീര്‍ പാകിസ്ഥാന്‍റെ ഭാഗമായി മാറുന്ന കാലത്തിനുവേണ്ടിയാണ് രാജ്യം കാത്തിരിക്കുന്നതെന്ന പ്രസ്താവനയാണ് ഷരീഫ് നടത്തിയത്.
മുസഫറാബാദില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ഷരീഫ്.
ലണ്ടനില്‍ ഹൃദയശസ്ത്രക്രിയക്ക് പോയ ശേഷം മടങ്ങി വന്നതു മുതല്‍ ഷരീഫ് തുടര്‍ച്ചയായി കാശ്മീരുമായി ബന്ധപ്പെട്ട വിവാദപ്രസ്താവനകള്‍ പുറപ്പെടുവിക്കുന്നു.
പിഎംഎല്‍-എന്‍ പാക്-അധീന കാശ്മീരിലെ അടുത്ത ഗവണ്മെന്‍റ് രൂപീകരിക്കാനും ഒരുങ്ങവെയാണ് ഇത്തരത്തില്‍ നിരുത്തരവാദപരമായ ഒരു പ്രസ്താവന പുറപ്പെടുവിച്ചിരിക്കുന്നത്.
Post Your Comments