NewsIndia

പാര്‍ലമെന്‍റില്‍ ചാരായമടിച്ച് എത്തുന്ന എഎപി എംപിക്കെതിരെ മുന്‍സഹപ്രവര്‍ത്തകന്‍ തന്നെ രംഗത്ത്

ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടിയെ ഞെട്ടിച്ചുകൊണ്ട് പാര്‍ട്ടിയുടെ തന്ന പഞ്ചാബിലെ ഫത്തേഗഡ് സാഹിബില്‍ നിന്നുള്ള എംപിയായ ഹരീന്ദര്‍ സിംഗ് ഖല്‍സ മറ്റൊരു പാര്‍ട്ടി എംപിയായ ഭാഗവന്ത് മാനിനെതിരെ ഗുരുതരമായ വെളിപ്പെടുത്തലുകളുമായി രംഗത്ത്. ഭഗവന്ത് മാന്‍ പാര്‍ലമെന്‍റില്‍ എത്തുന്നത് ചാരായമടിച്ച് പൂസായി ആണെന്നാണ്‌ ഖല്‍സ വെളിപെടുത്തിയിരിക്കുന്നത്.

പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ആരോപിച്ച് ഖല്‍സയെ കഴിഞ്ഞ വര്‍ഷം എഎപിയില്‍ നിന്ന്‍ പുറത്താക്കിയിരുന്നു. ചാരായം മണക്കുന്നതിനാല്‍ തനിക്ക് മാനിന്‍റെ അടുത്തിരിക്കാന്‍ ഇഷ്ടമില്ലായിരുന്നു എന്നും ഖല്‍സ പറഞ്ഞു.

“ഞാന്‍ പരാതിയൊന്നും പറഞ്ഞിരുന്നില്ല. പക്ഷേ ലോക്സഭാ സ്പീക്കര്‍ സുമിത്രാ മഹാജനോട് അഭ്യര്‍ത്ഥിച്ച് എന്‍റെ ഇരിപ്പിടം ഞാന്‍ മാറ്റിയെടുത്തു,” ഖല്‍സ പറഞ്ഞു.

അതീവസുരക്ഷയുള്ള പാര്‍ലമെന്‍റ് മന്ദിരത്തിന്‍റെ അകത്തളങ്ങളെ വിശദമായി കാണിക്കുന്ന വീഡിയോ ഇന്‍റര്‍നെറ്റില്‍ പോസ്റ്റ്‌ ചെയ്തതിന്‍റെ പേരില്‍ ഇപ്പോള്‍ത്തന്നെ സര്‍വരുടേയും രൂക്ഷവിമര്‍ശനങ്ങള്‍ക്ക് നടുവില്‍ നില്‍ക്കുന്ന മാനിന് ഖല്‍സയുടെ വെളിപ്പെടുത്തലുകള്‍ കൂടുതല്‍ പ്രശ്നങ്ങള്‍ സൃഷ്ടിച്ചേക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button