KeralaNews

തനിക്കെതിരെ ഉന്നതതല ഗൂഢാലോചന നടന്നതായി എം കെ ദാമോദരന്‍

കൊച്ചി: മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് സ്ഥാനം ഏറ്റെടുക്കാതിരിക്കാന്‍ തനിക്കെതിരെ ഗൂഢാലോചന നടന്നതായി അഡ്വ. എം.കെ ദാമോദരന്‍. സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ മാസം ഒമ്പതിനാണ് തന്നെ നിയമോപദേശകനായി നിയമിച്ചുകൊണ്ട് ഉത്തരവിറക്കിയത്. അപ്പോള്‍ വാര്‍ത്തയാകാതിരുന്ന വിഷയം ഐസ്ക്രീം കേസില്‍ വി എസ് അച്യുതാനന്ദന്‍റെ ഹർജി സുപ്രിംകോടതി തള്ളിയപ്പോഴാണ് വിവാദമായതെന്ന് എം കെ ദാമോദരന്‍ പറഞ്ഞു. വിധിവന്നു മണിക്കൂറുകള്‍ക്കകം തന്നെ കാര്യങ്ങള്‍ മാറിമറിഞ്ഞു. ഇതിന് പിന്നില്‍ ആരാണെന്ന് എല്ലാവര്‍ക്കും അറിയാം. പേര് വ്യക്തമാക്കുന്നില്ലെന്നും ദാമോദരന്‍ പറഞ്ഞു.

സാന്‍റിയോഗോ മാര്‍ട്ടിന്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി തന്‍റെ കക്ഷിയാണെന്നും ഇക്കാര്യത്തില്‍ പുതുതായി ഒന്നും സംഭവിച്ചിട്ടില്ലെന്നും ദാമോദരന്‍ വിശദീകരിച്ചു. വിവാദം സംബന്ധിച്ച് വിശദമായ കത്ത് മുഖ്യമന്ത്രിക്കയച്ചതായി അദ്ദേഹം വെളിപ്പെടുത്തി.

shortlink

Post Your Comments


Back to top button