KeralaLatest News

എം കെ ദാമോദരൻ കൊച്ചിയിൽ അന്തരിച്ചു.

കൊച്ചി: മുന്‍ അഡ്വക്കേറ്റ് ജനറലും ഹൈകോടതിയിലെ മുതിര്‍ന്ന അഭിഭാഷകനുമായ എം.കെ ദാമോദരന്‍ അന്തരിച്ചു. അസുഖങ്ങളെ തുടർന്ന് ദിവസങ്ങളായി ചികിത്സയിലുണ്ടായിരുന്ന അദ്ദേഹം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് മരിച്ചത്. വി.എസ് സര്‍ക്കാറിന്‍റെ കാലത്താണ് എം.കെ ദാമോദരനെ അഡ്വക്കേറ്റ് ജനറലായി നിയമിച്ചത്.

പിണറായി വിജയൻ സർക്കാർ അധികാരമേറ്റപ്പോൾ അദ്ദേഹത്തെ സർക്കാരിന്‍റെ നിയമോപദേശകനായി നിയമിച്ചത് വൻ വിവാദമായിരുന്നു. സർക്കാർ വാദിയായി വന്ന കേസുകളിൽ പ്രതിഭാഗത്തിന് വേണ്ടി ദാമോദരൻ ഹാജരായതോടെയാണ് വിവാദമുണ്ടായത്. സാന്‍റിയാഗോ മാര്‍ട്ടിന്‍റെ ലോട്ടറി കേസ്, പിണറായി വിജയന്‍ പ്രതിയായ ലാവലിന്‍ കേസ് അടക്കം നിരവധി കേസുകളില്‍ പ്രതിഭാഗത്തിന് വേണ്ടി ഹൈകോടതിയില്‍ ഹാജരായിട്ടുണ്ട്

shortlink

Related Articles

Post Your Comments

Related Articles


Back to top button