കൊച്ചി: തേവര സേക്രഡ് ഹാര്‍ട്ട് കോളേജിലെ ബിനാലെയില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികളെ അനുമോദിക്കാനായി flash mob
സംഘടിപ്പിച്ചതിന് യൂണിയന്‍ ഭാരവാഹിയടക്കം മൂന്ന് പേര്‍ക്ക് സസ്‌പെന്‍ഷന്‍. കോളേജ് മാഗസിന്‍ എഡിറ്ററും രണ്ടാം വര്‍ഷ പി.ജി വിദ്യാര്‍ത്ഥിനിയുമായ ഏയ്ഞ്ചല്‍ മേരി മാത്യു, ബിനാലെ ക്യുറേറ്റര്‍ ഹംസ എം.എം, ജൂഡ് കെ.ജെ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. സസ്‌പെന്‍ഷനില്‍ പ്രതിഷേധിച്ച് വിദ്യാര്‍ത്ഥികള്‍ ക്ലാസ് ബഹിഷ്‌കരിച്ചു പ്രതിഷേധിച്ചു.
കോളേജ് യൂണിയനും കൊച്ചി മുസിരിസ് ബിനാലെയും സംയുക്തമായാണ് കഴിഞ്ഞ വര്‍ഷം കോളേജില്‍ ബിനാലെ സംഘടിപ്പിച്ചത്. ബിനാലെയില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികളെ അനുമോദിക്കാന്‍ flash mob
നടത്തനാനുവദിക്കണമെന്ന് വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പരിപാടി നടത്താനനുവദിക്കില്ലെന്നായിരുന്നു അധികൃതരുടെ നിലപാട്. ഇതേ തുടര്‍ന്നാണ് വിദ്യാര്‍ത്ഥികള്‍ ചൊവ്വാഴ്ച flash mob
സംഘടിപ്പിച്ചത്. ഇന്റര്‍വെല്‍ സമയത്ത് നടന്നതിനാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസുകളും നഷ്ടമായിരുന്നില്ല. എന്നാല്‍ flash mob
നടന്നതിനെ തുടര്‍ന്ന് യൂണിയന്‍ ഭാരവാഹികള്‍ക്കെതിരെ കോളേജ് അധികൃതര്‍ നടപടിയെടുക്കുകയായിരുന്നു.
പ്രശ്‌നമറിഞ്ഞ് കോളേജിലെത്തിയ മാധ്യമപ്രവര്‍ത്തകരെ അധികൃതര്‍ തടയാന്‍ ശ്രമിച്ചത് മൂലം ഇരുകൂട്ടരും തമ്മില്‍ വാക്കേറ്റവുമുണ്ടായി.
കോളേജ് അധികൃതരുടെ നിലപാട് അംഗീകരിക്കാനാവില്ലെന്ന് എസ്. എഫ്. ഐ ജില്ലാ സെക്രട്ടറി വി.എം ജുനൈദ് അറിയിച്ചു. പ്രിന്‍സിപ്പലുമായി എസ്.എഫ്.ഐ നേതാക്കള്‍ നടത്തിയ ചര്‍ച്ചയില്‍ വിഷയത്തില്‍ അന്യേഷണം നടത്തി ഒരു ദിവസത്തിനകം പ്രശ്‌നം പരിഹരിക്കുമെന്ന് പ്രിന്‍സിപ്പല്‍ ഉറപ്പ് നല്‍കി. എന്നാല്‍ നടപടി പിന്‍വലിച്ചില്ലെങ്കില്‍ അടുത്ത ദിവസം മുതല്‍ സമരം നടത്തുമെന്നാണ് എസ്എഫ്‌ഐ നിലപാട്. പ്രിന്‍സിപ്പലുമായുള്ള ചര്‍ച്ചയില്‍ ഏരിയാ സെക്രട്ടറി അമല്‍, ജില്ലാ ജോയിന്റ് സെക്രട്ടറി വിഷ്ണു, യൂണിറ്റ് സെക്രട്ടറി രാഹുല്‍ എന്നിവര്‍ പങ്കെടുത്തു.
Post Your Comments