IndiaNews

സഹപ്രവര്‍ത്തകന്‍ പീഡിപ്പിച്ചു : ആം ആദ്മി പ്രവര്‍ത്തക ആത്മഹത്യ ചെയ്തു

ന്യൂഡൽഹി : പാര്‍ട്ടിയിലെ സഹപ്രവര്‍ത്തകന്‍ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് പരാതിപ്പെട്ട ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തക ആത്മഹത്യ ചെയ്തു. വിഷം കഴിച്ച നിലയിൽ കണ്ടെത്തിയ യുവതി ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് മരിച്ചത്. പീഡിപ്പിച്ചയാൾക്ക് ജാമ്യം ലഭിച്ചതിനെതുടർന്ന് യുവതി കടുത്ത മാനസികപ്രശ്നത്തിൽ ആയിരുന്നെന്ന് ബന്ധുക്കൾ പറഞ്ഞു. യുവതിയെ പീഡിപ്പിച്ചയാളെ സംരക്ഷിക്കുന്നത് ആം ആദ്മി എം. എൽ.എ ആണെന്നും ബന്ധുക്കൾ ആരോപിച്ചു.

യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ രമേഷ് വാധ്വ എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ഇയാൾക്ക് ജാമ്യം ലഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button