സാധാരണക്കാര്‍ കൂടുതല്‍ യാത്രചെയ്യുന്ന ജെനറല്‍ ക്ലാസ് കോച്ചുകളില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുക എന്ന ലക്ഷ്യത്തോടെ റെയില്‍വേ രൂപകല്‍പ്പന ചെയ്ത “ദീന് ദയാലു” കോച്ചുകള്‍ പുറത്തിറങ്ങി. കുടിക്കാന്‍ ശുദ്ധജലം, മൊബൈല്‍ ചാര്‍ജിംഗ് പോയിന്റുകള്‍, ബയോ-ടോയ്ലറ്റുകള് എന്നീ അവശ്യസൗകര്യങ്ങള്‍ ഉള്ളതാണ് ദീന് ദയാലു കോച്ചുകള്‍.
“ബജറ്റില്‍ പ്രഖ്യാപിച്ചിരുന്ന കോച്ചുകളാണ് ഇവ. ജെനറല്‍ ക്ലാസ് സീറ്റുകള്‍ക്ക് കൂടുതല്‍ ആവശ്യക്കാര്‍ ഉള്ള റൂട്ടുകളിലാകും ദീന് ദയാലു കോച്ചുകള്‍ ആദ്യം ഉപയോഗിക്കുക,” റെയില്‍വേ മന്ത്രി സുരേഷ് പ്രഭു പറഞ്ഞു.
ലഗേജ് റാക്കുകള്‍ വരെ കുഷ്യന് ഘടിപ്പിച്ച രീതിയിലാണ് ദീന് ദയാലു കോച്ചുകള്‍ തയാറാക്കിയിരിക്കുന്നത്. ഡസ്റ്റ്ബിന്നുകള്‍, കൂടുതല്‍ ലഗേജ് സ്പേസ്, അക്വാഗാര്‍ഡ് ഉപയോഗിച്ചുള്ള ജലശുദ്ധീകരണ സംവിധാനം, കോട്ട് ഹുക്കുകള്‍ മുതലായവയും ഈ കോച്ചുകളില്‍ ലഭ്യമാണ്.
ഒരു കോച്ചിന് 81-ലക്ഷം രൂപ ചിലവില്‍ ഇത്തരം 700 കോച്ചുകള്‍ ഈ സാമ്പത്തികവര്‍ഷം തന്നെ നിര്‍മ്മിക്കുമെന്ന് സുരേഷ് പ്രഭു അറിയിച്ചു.
Post Your Comments