NewsIndia

എഴുപതാം സ്വാതന്ത്ര്യദിനത്തില്‍ “ത്രിവര്‍ണ്ണപതാക യാത്രകള്‍” സംഘടിപ്പിക്കൂ: ബിജെപി എംപിമാരോട് പ്രധാനമന്ത്രി

ഇന്ത്യയുടെ എഴുപതാം സ്വാതന്ത്ര്യദിനത്തിന്‍റെ അന്ന്‍ തങ്ങളുടെ ലോക്സഭാ മണ്ഡലങ്ങളില്‍ “ത്രിവര്‍ണ്ണപതാക യാത്രകള്‍” സംഘടിപ്പിക്കാനും, എന്‍ഡിഎ ഗവണ്മെന്‍റിന്‍റെ എഴുപത് നേട്ടങ്ങളെപ്പറ്റി ജനങ്ങളെ ഉത്ബോധിതരാക്കാനും ബിജെപി പാര്‍ലമെന്‍റ് അംഗങ്ങള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിര്‍ദ്ദേശം.

“ത്രിവര്‍ണ്ണപതാക യാത്രകള്‍” ഓഗസ്റ്റ്‌ 15-നും 22-നും ഇടയില്‍ സംഘടിപ്പിക്കാനാണ് ബിജെപി പാര്‍ലമെന്‍ററി പാര്‍ട്ടി മീറ്റിംഗില്‍ പ്രധാനമന്ത്രി പാര്‍ട്ടി അംഗങ്ങളോട് ആവശ്യപ്പെട്ടത്.

പാര്‍ലമെന്‍റിലെ ചര്‍ച്ചകളില്‍ കൂടുതല്‍ കാര്യക്ഷമതയോടെ പങ്കെടുക്കാന്‍ “അത്യധ്വാനം ചെയ്യാനും വിവിധകാര്യങ്ങളെപ്പറ്റി ആഴത്തില്‍ പഠിക്കാനും” അദ്ദേഹം ബിജെപി എംപിമാരോട് ആഹ്വാനം ചെയ്തു.

എന്‍ഡിഎ ഗവണ്മെന്‍റ് രണ്ട്വര്‍ഷം പൂര്‍ത്തിയാക്കിയ വേളയില്‍ സര്‍ക്കാരിന്‍റെ ഭരണനേട്ടങ്ങളെപ്പറ്റി ജനങ്ങളുടെ ഇടയില്‍ ധാരണയുണ്ടാക്കുന്നതിനായി ആസൂത്രണം ചെയ്ത “വികാസ് പര്‍വ്വ” പരിപാടി വന്‍വിജയമായിരുന്നു എന്നും യോഗത്തില്‍ പ്രധാനമന്ത്രി നിരീക്ഷിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button