KeralaNews

മുഖ്യമന്ത്രിക്കെതിരെ അവകാശലംഘനത്തിന് നോട്ടീസ്

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയനെതിരെ കോൺഗ്രസ് എംഎല്‍എ പി.ടി തോമസ് അവകാശലംഘനത്തിന് നോട്ടീസ് നല്‍കി. എം. കെ ദാമോദരനെ നിയമോപദേഷ്ടാവായി നിയമിച്ചു എന്ന് സഭയെ തെറ്റിദ്ധരിപ്പിച്ചു എന്നാരോപിച്ചാണ് നോട്ടീസ് നൽകിയത്.

എം. കെ ദാമോദരൻ നിയമോപദേഷ്ടാവായി സ്ഥാനമേറ്റെടുത്തു എന്നാണ് മുഖ്യമന്ത്രി പറഞ്ഞിരുന്നത്. എന്നാല്‍ എം.കെ ദാമോദരന്‍ ഇതുവരെ നിയമോപദേഷ്ടാവ് ആയിട്ടില്ലെന്നും സ്ഥാനമേറ്റെടുക്കാന്‍ അദേഹത്തിന് താത്പര്യമില്ലെന്നുമാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button