KeralaNews

അതൃപ്തി തുറന്ന്‍ പറഞ്ഞ് എം.കെ. ദാമോദരന്‍

കൊച്ചി: വിവാദങ്ങളെത്തുടര്‍ന്ന്‍ മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് പദവി ഏറ്റെടുക്കാതെ അപമാനിതനായി പുറത്തുപോകേണ്ടി വന്ന മുതിര്‍ന്ന അഭിഭാഷകന്‍ എം.കെ. ദാമോദരന്‍ തനിക്കെതിരെ വമ്പന്‍ ഗൂഡാലോചന നടന്നതായി അവകാശപ്പെട്ടുകൊണ്ട് രംഗത്തെത്തി. മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് സ്ഥാനം ഏറ്റെടുക്കില്ലെന്ന് അറിയിച്ചതിന് ശേഷം ഒരു ദേശീയ പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇങ്ങനെ അഭിപ്രായപ്പെട്ടത്.

“മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവായി എന്നെ നിയമിച്ച ഉത്തരവിറങ്ങിയത് ജൂണ്‍ ഒമ്പതിനാണ്. അന്ന് ഇക്കാര്യത്തില്‍ ആര്‍ക്കും എതിര്‍പ്പുണ്ടായിരുന്നില്ല. ഐസ്‌ക്രീം പാര്‍ലര്‍ അട്ടിമറിക്കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് വി.എസ് അച്യുതാനന്ദന്‍ സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജി തള്ളിയതിന് ശേഷമാണ് എനിക്കെതിരെ പ്രചാരണം ആരംഭിച്ചത്. സുപ്രീംകോടതിയുടെ വിധി വന്ന് മണിക്കൂറുകള്‍ കഴിഞ്ഞപ്പോഴേക്കും സംഘടിതമായി എനിക്കെതിരെയുളള പ്രചാരണങ്ങള്‍ ആരംഭിച്ചിരുന്നു. ഇതിന് പിന്നില്‍ ആരാണെന്ന് എല്ലാവര്‍ക്കും അറിയാം,” ആരുടേയും പേര് വ്യക്തമാക്കില്ല എന്ന മുഖവുരയോടെ ദാമോദരന്‍ പറഞ്ഞു.

സര്‍ക്കാരിനെതിരായ കേസുകളില്‍ ഹാജരായി ഒന്നിനു പിറകെ ഒന്നൊന്നായി ദാമോദരന്‍ ഹാജരായതാണ് വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്.

“ഞാന്‍ ഇതുവരെ മുഖ്യമന്ത്രിയുടെ നിയമോപദേശകന്‍ എന്ന നിയമന ഉത്തരവ് കൈപ്പറ്റിയിട്ടില്ല. ഇക്കാരണത്താല്‍ വിവാദങ്ങളില്‍ അതൃപ്തിയുണ്ട്,” അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button