ഇസ്ലാമാബാദ്: കശ്മീരിലെ പ്രക്ഷോഭത്തില്‍ ഇന്ത്യ പാരാജയം അംഗീകരിക്കേണ്ടി വരുമെന്ന് പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ്. കാശ്മീരിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടുള്ള കരിദിനാചരണത്തിനിടെയാണ് നവാസ് ഷെരീഫ് ഇക്കാര്യം പറഞ്ഞത് . കാശ്മീർ പ്രശ്നം ഇന്ത്യയുടെ ആഭ്യന്തരകാര്യമല്ലെന്നും അതൊരു തര്‍ക്ക പ്രദേശമാണെന്ന് യുഎന്‍ പ്രഖ്യാപിച്ചതാണെന്നും അദ്ദേഹം പറഞ്ഞു.
കശ്മീര്‍ പ്രശ്‌നത്തില്‍ ഇന്ത്യ പ്രക്ഷോഭവുമായി മുന്നോട്ട് പോകുക അല്ലെങ്കിൽ അവരുടെ ആവശ്യങ്ങൾ അംഗീകരിക്കുക എന്നീ രണ്ട് ചോയിസുകൾ മാത്രമാണ് ഉള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. പ്രശ്‌നത്തില്‍ തങ്ങള്‍ കശ്മീരിനെ ഒറ്റപ്പെടുത്തില്ലെന്നും എല്ലാ പിന്തുണയും നല്‍കുമെന്നും ഇത് മതത്തിനെ അടിസ്ഥാനപ്പെടുത്തി മാത്രമുള്ളതല്ല എന്നാല്‍ സംസ്‌കാരത്തേയും മനുഷ്യത്വത്തേയും പരിഗണിച്ചുകൊണ്ടാണെന്നും ഷെരീഫ് അഭിപ്രായപ്പെട്ടു.
Post Your Comments