ന്യൂഡല്‍ഹി: ഇരട്ട ജീവപര്യന്തം ശിക്ഷ വിധിക്കാന്‍ പാടില്ലെന്ന് സുപ്രീം കോടതി.ഒരു ജീവിതമേയുള്ളൂ എന്നും അതുകൊണ്ട് തന്നെ ഒരു ജീവപര്യന്തം ശിക്ഷ മതിയെന്നും കോടതി വ്യക്തമാക്കി.ഇരട്ട ജീവപര്യന്തം ശിക്ഷ ആര്‍ക്കും അനുഭവിക്കാനാകില്ല. എന്നാല്‍ കുറ്റത്തിന്റെ ഗൗരവം കണക്കിലെടുത്ത് ജീവപര്യന്തത്തിനൊപ്പം ഇളവില്ലാത്ത ശിഷ നല്‍കാം. ഇരുപതോ മുപ്പതോ വര്‍ഷം ഇങ്ങനെ ശിഷ വിധിക്കാവുന്നതാണെന്നും കോടതി വ്യക്തമാക്കി. ഒന്നിലേറെ ജീവപര്യന്തത്തിന് വിധിക്കപ്പെട്ട പ്രതികളുടെ ശിക്ഷ സംബന്ധിച്ച ഹര്‍ജി പരിഗണിക്കവെയാണ് ഉത്തരവ്.
ഭാര്യ ഉള്‍പ്പെടെ എട്ടുപേരെ കൊലപ്പെടുത്തിയ കേസില്‍ തമിഴ്‌നാട്ടുകാരനായ മുത്തുരാമലിംഗവും ഇയാളുടെ 16 കുടുംബാംഗങ്ങളും ഉള്‍പ്പെടുന്ന കേസ് സംബന്ധിച്ച് നല്‍കിയ ഹര്‍ജിയിലാണ് വിധി. കേസില്‍ മദ്രാസ് ഹൈക്കോടതി മധുരെ ബെഞ്ച് പ്രതികള്‍ക്ക് തുടര്‍ച്ചയായ 10 വര്‍ഷത്തെ കഠിനതടവും കൊലപാതകം, ക്രിമിനല്‍ ഗൂഢാലോചന തുടങ്ങിയ കൃത്യങ്ങള്‍ക്ക് എട്ടു തവണ ജീവപര്യന്തവും വിധിച്ചിരുന്നു.ഈ വിധിയെ ചോദ്യം ചെയ്താണ് നടപടി.
Post Your Comments