IndiaNews

ഹൈദരാബാദില്‍ പിടിയിലായ ഐഎസ് സംഘത്തിനെക്കുറിച്ചുള്ള അന്വേഷണത്തില്‍ നിര്‍ണായക പുരോഗതി

ഹൈദരാബാദില്‍ നിന്ന്‍ ദേശീയ അന്വേഷണ ഏജന്‍സി രണ്ടാഴ്ച മുമ്പ് അറസ്റ്റ് ചെയ്ത ഐഎസ് സംഘത്തിന്‍റെ ഗൂഡപദ്ധതികളെപ്പറ്റി നിര്‍ണ്ണായകമായ പുതിയ വെളിപ്പെടുത്തല്‍. ഈ സംഘത്തിലെ ആറ് അംഗങ്ങള്‍ക്കെതിരെ അന്വേഷണ ഏജന്‍സി ഇന്നലെ സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് അടുത്ത ജനുവരിയില്‍ ഹരിദ്വാറില്‍ നടക്കാനിരിക്കുന്ന അര്‍ദ്ധകുംഭമേളയിലും, ഹൈദരാബാദ് നഗരത്തിന്‍റെ സമീപപ്രദേശങ്ങളിലും ഭീകരാക്രമണങ്ങള്‍ സംഘടിപ്പിക്കാനുള്ള പദ്ധതികള്‍ ഗൂഡമായി നടപ്പാക്കുന്നത്തിനുള്ള തയാറെടുപ്പുകളിലായിരുന്നു ഇവരെന്ന നിര്‍ണ്ണായക പരാമര്‍ശം ഉള്ളത്.

പട്യാലാഹൗസ് ജില്ലാക്കോടതിയിലെ ജില്ലാജഡ്ജ് അമര്‍നാഥിന് മുമ്പില്‍ സമര്‍പ്പിക്കപ്പെട്ട കുറ്റപത്രത്തിലാണ് ഈ പരാമര്‍ശങ്ങള്‍ എന്‍ഐഎ നടത്തിയിട്ടുള്ളത്. മൊഹ്സിന്‍ ഇബ്രാഹിം സയ്യെദ്, ആഖ്ലാക്-ഉര്‍-റഹ്മാന്‍, മൊഹമ്മദ്‌ ഒസാമ, മൊഹമ്മദ്‌ അസീമുഷാന്‍, മൊഹമ്മദ്‌ മെഹ്രസ്, യൂസഫ്‌ അല്‍-ഹിന്ദി എന്നിവര്‍ക്കെതിരെ ഐപിസി സെക്ഷന്‍ 120 (ക്രിമിനല്‍ ഗൂഡാലോചന) വകുപ്പും, നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന നിയമം (യുഎപിഎ) അനുസരിച്ചുള്ള വിവിധവകുപ്പുകളും ചുമത്തിയാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.

ഓഗസ്റ്റ് 25-നാണ് കേസ് പരിഗണിക്കുന്നതിന് നിശ്ചയിച്ചിരിക്കുന്ന തീയതി.

shortlink

Related Articles

Post Your Comments

Related Articles


Back to top button