പുനര്‍ജന്മം എന്നത് മിഥ്യയാണോ സത്യമാണോ എന്നത് ഇത് വരെ തെളിയിക്കപ്പെട്ടിട്ടില്ല. മരണശേഷം ആത്മാവ് ശരീരത്തില്‍ നിന്ന് വേര്‍പെടുകയും പിന്നീട് ജീവന്‍ മറ്റൊരു ശരീരത്തെ സ്വീകരിക്കുകയും ചെയ്യുന്നു. ഇതിനെ പലപ്പോഴും പുനര്‍ജന്മം എന്നാണ് വിശേഷിപ്പിക്കുന്നത്. എന്നാല്‍ പുനര്‍ജന്മത്തെക്കുറിച്ച് പല കഥകളും വിശ്വാസങ്ങളും നമ്മള്‍ കേട്ടിട്ടുണ്ട്.
എന്നാല്‍ കഴിഞ്ഞ ജന്മത്തില്‍ നമ്മളോടൊപ്പമുണ്ടായിരുന്ന ഒരു വ്യക്തിയെ പിന്നീട് പുനര്‍ജന്മത്തില്‍ വീണ്ടും കാണേണ്ടി വന്നാല്‍ നമ്മുടെ ശരീരത്തില്‍ ചില മാറ്റങ്ങള്‍ ഉണ്ടാവുന്നു. എന്തൊക്ക ശാരീരികമായ മാറ്റങ്ങളാണ് ഇത്തരത്തില്‍ പുനര്‍ജന്മത്തെ ഓര്‍മ്മിപ്പിക്കുന്ന വിധത്തില്‍ നമ്മളിലുണ്ടാകുന്നത് എന്ന് നോക്കാം.
*കണ്ണുകളിലായിരിക്കും പുനര്‍ജന്മത്തെക്കുറിച്ചുണ്ടാകുന്ന ഓര്‍മ്മകള്‍ ആദ്യം ഉണ്ടാവുന്നത്. പലപ്പോഴും കണ്ണുകള്‍ക്ക് ഉണ്ടാവുന്ന തിരിച്ചറിവാണ് പൂര്‍വ്വജന്മത്തിലെ പല ഓര്‍മ്മകളും നമുക്ക് മുന്നില്‍ കൊണ്ടു വരുന്നത്.
*അസ്വാഭാവികമായ വികാരങ്ങള്‍ പലരിലും ഉണ്ടാകുന്നു. ചിലര്‍ക്ക് ഇത് നിരാശയായി മാറുന്നതു പോലെ തോന്നും. പലപ്പോഴും നഷ്ടബോധം പോലെയും പലരെ ഇത് വേട്ടയാടും.
*ചിലരില്‍ വളരെ പോസിറ്റീവായ മാറ്റങ്ങളാണ് കാണുന്നത്. പുനര്‍ജന്മത്തെക്കുറിച്ച് ഓര്‍മ്മിക്കുമ്പോള്‍ തന്നെ പലരിലും ഇത്തരം അനുകൂലമായ ഹൃദയസ്പര്‍ശിയായ വികാരങ്ങളായിരിക്കും ഉണ്ടാവുക.
മുജ്ജന്‍മത്തില്‍ നമ്മുടെ കൂടെയുണ്ടായിരുന്ന വ്യക്തിയെ പിന്നീട് പുനര്‍ജന്മത്തിലും കണ്ടു മുട്ടുമ്പോള്‍ പല ഓര്‍മ്മകളും നമ്മളില്‍ മിന്നിമാഞ്ഞു പോകുന്നു. എന്നാല്‍ പലരും ഇതിനതിരെ വളരെ വൈകാരികപരമായാണ് പ്രതികരിയ്ക്കുന്നത്.
പലപ്പോഴും പുനര്‍ജന്മത്തിലും മുജ്ജന്‍മത്തിലാരെങ്കിലും കാണേണ്ടിയോ മറ്റോ വരുമ്പോള്‍ പറഞ്ഞറിയിക്കാന്‍ പറ്റാത്ത തരത്തിലുള്ള സ്‌നേഹം അവരോട് തോന്നുന്നു.
ചിലരോട് ദേഷ്യം തോന്നാനും പുനര്‍ജന്മത്തിലെ ഓര്‍മ്മകള്‍ കാരണമാകുന്നു. അകാരണമായി ചിലരോട് ദേഷ്യം തോന്നാന്‍ ഇത് കാരണമാകും.
Post Your Comments