കൊച്ചി: പൊതുസ്ഥലത്തും തുറസ്സായ ഇടങ്ങളിലും മലമൂത്രവിസര്‍ജനം നടത്തുന്നവര്‍ക്കെതിരെ നടപടി. പൊലീസ് സഹായത്തോടെയായിരിക്കും നടപടി. സ്വച്ഛ് ഭാരത് അഭിയാന്‍െറ ഭാഗമായി അടുത്ത മാര്‍ച്ച് 31നകം സംസ്ഥാനത്തെ തുറസ്സായ സ്ഥലം മലമൂത്രവിസര്‍ജനരഹിത പ്രദേശമായി പ്രഖ്യാപിക്കാന്‍ ഒരുങ്ങുകയാണ് സര്‍ക്കാര്‍. ഇതിന്റെ ഭാഗമായാണ് ഇത്തരത്തിൽ ഒരു നീക്കം. കൊച്ചിയില്‍ നഗരസഭാ ഉദ്യോഗസ്ഥരെ നിയോഗിച്ച് പൊലീസ് സഹായത്തോടെ പിഴ ഈടാക്കാനാണ് നീക്കം.
ബസ് സ്റ്റാന്‍ഡുകള്‍, മറ്റ് പൊതു ഇടങ്ങള്‍ എന്നിവിടങ്ങളില്‍ പൊതുശൗചാലയം ഇല്ലെങ്കില്‍ നിര്‍മിക്കും. ഉള്ളവ ഉപയോഗയോഗ്യമാക്കും. തുടര്‍ന്ന് പൊതു ഇടങ്ങളിലും തുറസ്സായ ഇടങ്ങളിലും മലമൂത്രവിസര്‍ജനം ചെയ്യുന്നവരില്‍നിന്ന് പിഴ ഈടാക്കാനാണ് തദ്ദേശ സ്ഥാപനങ്ങളുടെ തീരുമാനം.
Post Your Comments