ന്യൂഡല്‍ഹി: പട്ടാള അട്ടിമറി ശ്രമത്തെതുടർന്ന് സംഘർഷമുണ്ടായ തുർക്കിയിൽ നിന്ന് ലോകസ്കൂൾ കായികമേളയിൽ പങ്കെടുക്കാന്‍ പോയ ഇന്ത്യന്‍കായിക താരങ്ങള്‍ സുരക്ഷിതരായി മടങ്ങിയെത്തി. പുലര്‍ച്ചെ നാലരയ്ക്കാണ് ഇന്ത്യന്‍സംഘം ദില്ലിയില്‍ വിമാനമിറങ്ങിയത്. 48 പേരുണ്ടായിരുന്നു സംഘത്തില്‍ 13 പേര്‍ മലയാളികളാണ്. മൂന്ന് സംഘമായി ഇന്ത്യൻ താരങ്ങൾ ദില്ലിയിലെത്തുമെന്നാണ് വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നത്. ഇതിലെ ആദ്യ സംഘമാണ് ഇത്.
മീറ്റില്‍ പങ്കെടുക്കാനായി കഴിഞ്ഞ 10 നാണ് സംഘം യാത്ര തിരിച്ചത്. ഇതിനിടെ തുര്‍ക്കിയില്‍ പട്ടാള അട്ടിമറി ശ്രമം ഉണ്ടായത് ബന്ധുക്കളെ ആശങ്കയിലാഴ്ത്തിയിരുന്നു. ഒരു വെളളിയടക്കം നാല്‍ മെഡലുകളുമായാണ് മലയാളികള്‍ മടങ്ങിയത്. അഭിഷേക് മാത്യു, നിവ്യ ആന്റണി, പിഎന്‍ അജിത്ത്, കെ എസ് അനന്തു എന്നിവരാണ് മെഡല്‍ നേടിയത്.
Post Your Comments