NewsIndia

ചൈനയുടെ പ്രകോപനം ചെറുക്കാന്‍ ഇന്ത്യയുടെ വന്‍ ടാങ്ക് വിന്യാസം

ടിപ്പുവും റാണാപ്രതാപും ഔറംഗസേബും വീണ്ടും അതിര്‍ത്തിയില്‍

ന്യൂഡല്‍ഹി ● ചൈനയുടെ അതിര്‍ത്തി കടന്നുള്ള പ്രകോപനം ചെറുക്കന്‍ ഇന്ത്യ, ചൈന അതിര്‍ത്തിയില്‍ നൂറിലേറെ ടാങ്കുകള്‍ വിന്യസിച്ചു. ടിപ്പു സുല്‍ത്താന്‍, ഔറംഗസേബ്, മഹാറാണപ്രതാപും അടക്കുമുള്ള യുദ്ധ ടാങ്കുകളെയാണ് ഇന്തോ-ചൈന അതിര്‍ത്തിയോട് ചേര്‍ന്ന കിഴക്കന്‍ ലഡാക്ക് മലനിരകളില്‍ ഇന്ത്യ വിന്യസിച്ചിരിക്കുന്നത്.

ചൈനയുടെ ഭാഗത്ത് നിന്ന് പ്രകോപനമുണ്ടായേക്കുമെന്ന സൂചനയെ തുടര്‍ന്നാണ് ഇന്ത്യയുടെ പടയൊരുക്കം. ചൈനയുടെ ഭാഗത്ത് നിന്നുമുള്ള ഏത് നീക്കവും പ്രതിരോധിക്കാന്‍ വേണ്ടിയാണ് മൈനസ് 45 ഡിഗ്രി തണുപ്പിലും ലഡാക്ക് അതിര്‍ത്തിയില്‍ ഇന്ത്യ സജീവമായിരിക്കുന്നത്. അടുത്ത കാലത്തായി ഇന്ത്യന്‍ അതിര്‍ത്തിയിലെ വിവിധ മേഖലകളില്‍ ചൈനീസ് അധിനിവേശം വ്യക്തമായിരുന്നു. രാജ്യത്തിന്‍റെ വിവിധ പ്രദേശങ്ങള്‍ കൈയ്യേറി റോഡുകളും ടെലിപാഡുകളും നിര്‍മിക്കുന്ന ചൈന നടപടി ഇന്ത്യ അതീവ ഗൗരവമായാണ് കാണുന്നത്.

ടാങ്കുകളുടെ വിന്യാസത്തോടെ ഈ പ്രദേശം തങ്ങള്‍ക്ക് അവകാശപ്പെട്ടതാണെന്ന ശക്തമായ സന്ദേശമാണ് ഇന്ത്യ നല്‍കുന്നത്. 1962 ലെ ചൈനയ്‌ക്കെതിരായ യുദ്ധത്തില്‍ ടിപ്പു സുല്‍ത്താന്‍, മഹാറാണാ പ്രതാപ്, ഔറംഗസേബ്, എന്നീ മൂന്ന് ടാങ്കുകള്‍ ഇന്ത്യ ഉപയോഗിച്ചിരുന്നു. യുദ്ധത്തിലെ പരാജയത്തോടെ ഇവയെ പിന്‍വലിക്കുകയായിരുന്നു. മൂവരും വീണ്ടും ഇന്തോ-ചൈന അതിര്‍ത്തിയില്‍ എത്തിയിരിക്കുകയാണ്. മൈനസ് 45 ഡിഗ്രി തണുപ്പില്‍ ഇവയുടെ കാര്യക്ഷമമായ പ്രവര്‍ത്തനം ഉറപ്പുവരുത്തുകയെന്നതാണ് ഇപ്പോള്‍ സൈന്യം നേരിടുന്ന വെല്ലുവിളിയെന്ന് കേണല്‍ വിജയ്‌ ദലാല്‍ പറഞ്ഞു. ഈ വെല്ലുവിളി അതിജീവിക്കാനുള്ള ശ്രമത്തിലാണ് സൈന്യമെന്നും അദ്ദേഹം വ്യക്തമാക്കി.

വരും ദിവസങ്ങളില്‍ ഇന്ത്യ കൂടുതല്‍ ടാങ്കുകള്‍ പ്രദേശത്ത് വിന്യസിക്കുമെന്നാണ് സൈനിക വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button