അജ്മാന്‍ : അജ്മാനില്‍ ഭക്ഷണശാലയിലേക്കു വാഹനം ഇടിച്ചുകയറി അപകടം. ഹുമൈദിയ പെട്രോള്‍ സ്‌റ്റേഷനിലെ മക്‌ഡൊണാള്‍ഡ് ഭക്ഷണശാലയിലേക്കാണ് നിയന്ത്രണം വിട്ട വാഹനം പാഞ്ഞുകയറിയത്. അപകടത്തില്‍ 45 വയസുള്ള ഇന്ത്യക്കാരിയും 10 വയസുള്ള ഇറാഖി ബാലനും മരിച്ചു. ഭക്ഷണശാലയിലുണ്ടായിരുന്ന കുട്ടികളുള്‍പ്പെടെ അഞ്ച് പേര്‍ക്ക് പരുക്കേറ്റു.
ഇന്നലെ രാത്രിയായിരുന്നു അപകടം. ഇരുപത്തിമൂന്നുകാരനായ സ്വദേശി ഓടിച്ച വാഹനമാണ് അപകടമുണ്ടാക്കിയത്. അപസ്മാര രോഗിയായ ഇയാള്‍ വാഹനം പാര്‍ക്കിങ്ങില്‍ നിന്നെടുക്കുമ്പോള്‍ പെട്ടെന്ന് അസുഖം വരികയും വാഹനം ഭക്ഷണശാലയുടെ ചില്ലുവാതില്‍ തകര്‍ത്ത് അകത്തേക്ക് ഇടിച്ചു കയറുകയുമായിരുന്നു. അസുഖ ബാധിതര്‍ വാഹനമോടിക്കുമ്പോള്‍ ജാഗ്രത പുലര്‍ത്തണമെന്ന് പൊലീസ് പറഞ്ഞു
Post Your Comments