ശ്രീനഗര്‍● ഹിസ്ബുള്‍ ഭീകരന് ബുര്‍ഹാന്‍ വാനിയെ ഇന്ത്യന്‍ സൈന്യം വധിച്ചതിനെത്തുടര്ന്ന് കാശ്മീര്‍ താഴ്വരയില് പൊട്ടിപ്പുറപ്പെട്ട സംഘര്‍ഷം ഇപ്പോഴും തുടരുകയാണ്. പ്രദേശവാസികള്‍ സൈന്യത്തിന് നേരെ നിരവധി തവണ കല്ലേറ് നടത്തുകയുണ്ടായി. നിരവധി പോലീസ് സ്റ്റെഷനുകള്‍ ആക്രമിക്കപ്പെട്ടു. പ്രതിഷേധക്കാരും സുരക്ഷാ സേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഇതുവരെ 42 പേര്‍ക്ക് ജീവന് നഷ്ടപ്പെടുകയും 3100 ത്തിലേറെപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഇവരില്‍ 1500 പേര് സൈനികരാണ്.
അതിനിടെ, ഇതിലും നര്‍മം കണ്ടെത്തിയിരിക്കുകയാണ് സൈബര്‍ ട്രോളര്‍മാര്‍. കല്ലേറ് നടത്തുന്നവരില്‍ ചിലരെ സൂപ്പര്‍ ബൌളര്‍മാര്‍ എന്നാണ് ട്രോളര്‍മാര്‍ വിശേഷിപ്പിക്കുന്നത്. അന്തരാഷ്ട്ര ക്രിക്കറ്റ് താരങ്ങളുടെ ബൌളിംഗ് ആക്ഷനെ അനുസ്മരിപ്പിക്കുന്നതാണ് ചിലരുടെ കല്ലേറുകള്‍. ഷെയ്ന് വോണിനേയും, വാസിം അക്രത്തെയും, ലസിത് മല്ലിംഗയേയുമൊക്കെ നിങ്ങള്‍ക്ക് ഇവരില്‍ കാണാന്‍ കഴിയും.
കാശ്മീരില്‍ നിന്നുള്ള ഈ ബൌളര്‍മാരെ ബി.സി.സി.ഐ ഇന്ത്യന്‍ ടീമിലേക്ക് എടുക്കുന്നത് പരിഗണിക്കണമെന്ന് ചിലര്‍ പരിഹാസരൂപേണ സമൂഹമാധ്യമങ്ങളില്‍ ആവശ്യപ്പെടുന്നു. തെറ്റായ വഴിക്കു നയിക്കപ്പെട്ട ബൌളര്‍മാരാണ് ഇവരെന്ന് ചിലര്‍ വിശേഷിപ്പിച്ചപ്പോള്‍ കോച്ചിംഗോ, സ്റ്റേഡിയമോ ഇല്ലാതെ ലോകോത്തര നിലവാരമുള്ള ഒരുകൂട്ടം ബൌളര്‍മാര്‍ ഉയര്‍ന്നുവന്നിരിക്കുകയാണെന്ന് ചിലര്‍ ട്വീറ്റ് ചെയ്തു.
ചില ബൌളിംഗ് ആക്ഷനുകള്‍ കാണാം.
Post Your Comments