തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ സത്യപ്രതിജ്ഞയില്‍ പിശകുണ്ടെന്ന് പൂഞ്ഞാര്‍ എംഎല്‍എ പി.സി. ജോര്‍ജ്. പിണറായി വിജയൻ മുഖ്യമന്ത്രി എന്ന നിലയില്‍ സത്യപ്രതിജ്ജ് ചെയ്തില്ല. സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ പിണറായി മന്ത്രിയെന്നു മാത്രമാണ് പറഞ്ഞത്. മുഖ്യമന്ത്രിയെന്ന നിലയില്‍ സത്യപ്രതിജ്ഞ ചെയ്യാത്തതിനാല്‍ മുഖ്യമന്ത്രിയുടെ ചുമതല നിര്‍വഹിക്കാന്‍ പിണറായിക്ക് കഴിയില്ലെന്നായിരുന്നു ജോര്‍ജിന്റെ ആരോപണം.
എന്നാൽ മുഖ്യമന്ത്രി, പ്രധാനമന്ത്രി എന്നീ പദവികള്‍ പറഞ്ഞ് സത്യപ്രതിജ്ഞ ചെയ്യണമെന്ന് ഭരണഘടനയില്‍ പറയുന്നില്ലെന്ന് പാര്‍ലമെന്ററികാര്യ മന്ത്രി എ.കെ ബാലന്‍ വാദിച്ചു. സത്യപ്രതിജ്ഞയില്‍ ഒരു പിശകും സംഭവിച്ചിട്ടില്ലെന്നും അതേസമയം സഭയുടെ പരിഗണനയില്‍ ഇല്ലാത്ത വിഷയത്തില്‍ ക്രമപ്രശ്‌നം ഉന്നയിക്കാന്‍ ജോര്‍ജിന് അനുമതി നല്‍കിയത് ചട്ടലംഘനമാണെന്നും എ.കെ.ബാലന്‍ ആരോപിച്ചു.
Post Your Comments