ദക്ഷിണചൈനാക്കടലിലെ ചൈനയുടെ അവകാശവാദങ്ങളെ ഖണ്ഡിച്ചുകൊണ്ടുള്ള അന്താരാഷ്‌ട്ര ട്രിബ്യൂണലിന്‍റെ വിധി വന്നു ഒരാഴ്ചപോലും തികയുന്നതിനുമുമ്പേ നിയമങ്ങള്‍ കാറ്റില്‍പ്പറത്താനുള്ള നടപടികള്‍ക്കായി ചൈന ഒരുങ്ങുന്നു. ദക്ഷിണചൈനാക്കടലിന്‍റെ ഒരുഭാഗം തങ്ങളുടെ സൈനിക പരിശീലന പരിപാടികള്‍ക്കായി ക്ലോസ് ചെയ്യുന്നു എന്നാണ് ചൈന പ്രഖ്യാപിച്ചിരിക്കുന്നത്.
ഹൈനാന്‍ ദ്വീപിലെ മാരിടൈം അഡ്മിനിസ്ട്രേഷന്‍ ആണ് തിങ്കള്‍ മുതല്‍ വ്യാഴം വരെ സൈനികപരിശീലന പരിപാടികള്‍ക്കായി ദ്വീപിന്‍റെ തെക്കുകിഴക്കന്‍ ഭാഗം ക്ലോസ് ചെയ്യുന്നു എന്ന അറിയിപ്പ് പുറപ്പെടുവിച്ചത്. പക്ഷേ, എന്തുതരം പരിശീലന പരിപാടികള്‍ ആണെന്നതിനെക്കുറിച്ച് ഒന്നുംതന്നെ അറിയിപ്പില്‍ പറഞ്ഞിട്ടില്ല.
ദക്ഷിണചൈനാക്കടലിലെ തര്‍ക്കവിഷയങ്ങള്‍ സംബന്ധിച്ച് സമവായം ഉണ്ടാക്കുക എന്ന അജണ്ടയുമായി അമേരിക്കന്‍ നേവിയുടെ ഉന്നത അഡ്മിറല്‍ ചൈനയില്‍ സന്ദര്‍ശനം നടത്തുന്ന വേളയിലാണ് ഈ നടപടി എന്നുള്ളതും ചൈനയുടെ ധിക്കാരപരമായ സമീപനത്തിന് തെളിവാണ്.
അന്താരാഷ്‌ട്ര ട്രിബ്യൂണല്‍ ഹോളണ്ടിലെ ഹേഗില്‍ വച്ച് പുറപ്പെടുവിച്ച തങ്ങള്‍ക്കെതിരായ വിധി ചൈന അന്നുതന്നെ തള്ളിക്കളഞ്ഞിരുന്നു. ഫിലിപ്പൈന്‍സാണ് ചൈനയ്ക്കെതിരെ പരാതിയുമായി ട്രിബ്യൂണലിനെ സമീപിച്ചത്.
Post Your Comments