ഇന്ത്യയില്‍ നിലവിലുള്ള ഭക്ഷണരീതികളില്‍ ചിലത് നമ്മുടെ ആരോഗ്യത്തിന് ഏറെ ഹാനികരമാണ്. എന്നാല്‍ പലര്‍ക്കും ഇതേക്കുറിച്ച് അറിവുണ്ടാകില്ല. ചിലര്‍ തെറ്റായ ഭക്ഷണരീതി ആണെന്നു അറിഞ്ഞുകൊണ്ടുതന്നെ ഇത് തുടരുകയും ചെയ്യുന്നു. ഇവിടെയിതാ, ഇന്ത്യയില്‍ നിലവിലുള്ള അഞ്ചുതരം ഭക്ഷണരീതികളെക്കുറിച്ചാണ് പറയുന്നത്. ഇവയെല്ലാം ഹൃദയത്തിന്റെ ആരോഗ്യത്തെ നശിപ്പിക്കുന്നു എന്നതാണ് പ്രത്യേകത…
1, ഒരു എണ്ണയില്‍ പലതരം പാചകം
ദിവസങ്ങളോളം ഒരേ എണ്ണ ഉപയോഗിച്ചു പലതരം ഭക്ഷ്യവസ്തുക്കള്‍ വറുക്കാനും പൊരിക്കാന്‍ ഉപയോഗിക്കുന്നത് ഇന്ത്യയില്‍ കണ്ടുവരുന്ന കാര്യമാണ്. പ്രധാനമായും വഴിയോരത്തെ തട്ടുകടകളിലാണ് ഇത്തരത്തിലുള്ള തെറ്റായ പാചകരീതികള്‍ കണ്ടുവരുന്നത്. വിവിധതരം ചിപ്സുകള്‍, എണ്ണ പലഹാരങ്ങള്‍ എന്നിവയൊക്കെ തയ്യാറാക്കാന്‍ ഒരേ എണ്ണ ദിവസങ്ങളോളം ഉപയോഗിക്കുന്ന കടക്കാരുണ്ട്. ഇത്തരം ഭക്ഷണം കഴിച്ചാല്‍ ഹൃദയധമനികളില്‍ വളരെ വേഗം കൊഴുപ്പ് അടിയാനും രക്തക്കുഴലുകളില്‍ തടസം ഉണ്ടാകാനും കാരണമാകും. ഇത് ഹൃദയത്തിന്റെ ആരോഗ്യത്തെ സാരമായി ബാധിക്കുകയും ഹൃദയാഘാതം പോലെയുള്ള പ്രശ്നങ്ങള്‍ ഉണ്ടാകുകയും മരണം വരെ സംഭവിക്കുകയും ചെയ്യാം.
2, ഊണിന് ശേഷം മധുരം കഴിക്കുന്നത്
ഉച്ചഭക്ഷണത്തിന് ശേഷം മധുരം കഴിച്ചാല്‍, രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് ക്രമാതീതമായി ഉയരുകയും പ്രമേഹം പുതിയതായി ഉണ്ടാകുകയോ, ഉള്ളവര്‍ക്ക് അസുഖം മൂര്‍ച്ഛിക്കുകയോ ചെയ്യും. ഇങ്ങനെ പെട്ടെന്ന് പ്രമേഹം ഉയരുമ്പോള്‍ ഹൃദ്രോഗം, മസ്തിഷ്ക്കാഘാതം എന്നിവ പിടിപെടുകയും ചെയ്യാം. ഇനി മുതല്‍ ഊണ് കഴിച്ചശേഷം മധുരമുള്ള ലഘുഭക്ഷണങ്ങളൊന്നും കഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.
3, എരിവുള്ള ഭക്ഷണം ശേഖരിച്ചുവെച്ചു കഴിക്കരുത്
എരിവുള്ള ഭക്ഷണം ദിവസങ്ങളോളം ഫ്രിഡ്ജില്‍ വെച്ചോ മറ്റോ ഉപയോഗിക്കുന്നത് നല്ല ശീലമല്ല. ഇങ്ങനെ കഴിക്കുന്നത് കൊഴുപ്പ് വര്‍ദ്ധിപ്പിക്കാനും ഹൃദ്രോഗം, കൊളസ്ട്രോള്‍ തുടങ്ങിയ പ്രശ്നങ്ങള്‍ ഉണ്ടാകാനും ഇടയാക്കും.
4, ബ്രേക്ക് ഫാസ്റ്റിന് എണ്ണ അധികമുള്ള ഭക്ഷണം
രാവിലത്തെ ഭക്ഷണത്തില്‍ എണ്ണ അധികമുള്ള വിഭവങ്ങള്‍ ഉള്‍പ്പെടുത്തുന്നത് ഇന്ത്യക്കാരുടെ ശീലമാണ്. ഇത് ദഹനത്തെ സാരമായി ബാധിക്കുന്ന കാര്യമാണ്. കൂടാതെ കുടല്, ആമാശയം എന്നിവയില്‍ പലതരം ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും. പ്രഭാതഭക്ഷണം ദിവസം മുഴുവന്‍ നമുക്ക് ഊര്‍ജ്ജം നല്‍കേണ്ടതാണ്. എന്നാല്‍ എണ്ണ അധികമുള്ള ഭക്ഷണം കഴിച്ചാല്‍ ദിവസം മുഴുവന്‍ ക്ഷീണം അനുഭവപ്പെടുകയും ചെയ്യും.
5, മാംസാഹാരം സ്ഥിരമായി കഴിക്കുന്നത്
ദിവസേന കൂലിപ്പണിക്ക് പോകുന്നവരും നഗരങ്ങളില്‍ ജീവിക്കുന്നവരുമൊക്കെ ദിവസനേ മാംസ ഭക്ഷണം ശീലമാക്കുന്നവരാണ്. കൊഴുപ്പേറിയ ഇത്തരം മാംസാഹാരം സ്ഥിരമായി കഴിക്കുന്നതുവഴി ഹൃദ്രോഗം, ക്യാന!്സര് തുടങ്ങിയ രോഗങ്ങള്‍ പെട്ടെന്ന് ഉണ്ടാകാന്‍ കാരണമാകും. മാംസാഹാരങ്ങളില്‍ റെഡ് മീറ്റ് എന്ന് അറിയപ്പെടുന്ന കോഴി ഇറച്ചി, മാട്ടിറച്ചി, ആട്ടിറച്ചി എന്നിവയൊക്കെയാണ് ഏറെ അപകടകരം. കൂടാതെ കൊഞ്ച്, ഞണ്ട്, കക്ക തുടങ്ങിയ ഷെല്‍ മല്‍സ്യങ്ങളും ദിവസേന കഴിക്കുന്നത് നല്ലതല്ല. മാംസാഹാരം ദിവസേന കഴിക്കുന്നത് ഒഴിവാക്കി വെജിറ്റേറിയന്‍ ഭക്ഷണം അധികമായി കഴിക്കാന്‍ ശ്രദ്ധിക്കണം.
Post Your Comments