IndiaNews

റെയില്‍വേ കോച്ചുകളില്‍ വിന്‍റേജ് ഹോട്ടലുകളുമായി റെയില്‍വേ

ന്യൂഡല്‍ഹി: റെയില്‍വേ കോച്ചുകള്‍ “തീം” അടിസ്ഥാനമാക്കിയുള്ള വിന്‍റേജ് ഹോട്ടലുകളാക്കി മാറ്റാനുള്ള പദ്ധതിക്ക് തുടക്കമായി. ആദ്യഘട്ടത്തില്‍ “പാലസ് ഓണ്‍ വീല്‍സ്” ലക്ഷ്വറി ട്രെയിനുകളില്‍ ആകും ഈ പദ്ധതിപ്രകാരമുള്ള ഹോട്ടല്‍ കോച്ചുകള്‍ ഒരുങ്ങുക.

റെയില്‍വേയുടെ ഹെറിറ്റേജ് വിംഗ് ആയിരിക്കും ഈ വിന്‍റേജ് ഹോട്ടല്‍-കം-റെസ്റ്റോറന്‍റ് കോച്ചുകള്‍ തയാറാക്കുക. പഴയ ഒരു റെയില്‍വേ സ്റ്റേഷന്‍റെ അന്തരീക്ഷം “തീം” ആക്കിയായിരിക്കും ഈ കോച്ചുകളുടെ രൂപകല്‍പ്പന. ഇതുവഴി ഇന്ത്യന്‍ റെയില്‍വേയുടെ പൈതൃകത്തിന്‍റെ പരിപാലനം ലക്ഷ്യമിടുന്ന റെയില്‍വേ പുതിയ കാലത്തിനു ചേര്‍ന്ന വരുമാനമാര്‍ഗ്ഗങ്ങളും അവതരിപ്പിക്കുകയാണ്.

രണ്ടോ മൂന്നോ കോച്ചുകളില്‍ ആയിട്ടാകും ഈ വിന്‍റേജ് ഹോട്ടലുകളുടെ രൂപകല്‍പ്പന. 16-കോടി രൂപയാണ് ചിലവ് പ്രതീക്ഷിക്കുന്നത്.

യഥാര്‍ത്ഥ “പാലസ് ഓണ്‍ വീല്‍സ്” ട്രെയിനുകളില്‍ ഉപയോഗിച്ചിരുന്ന 9 കോച്ചുകളില്‍ 7 എണ്ണം ഇപ്പോള്‍ നാഷണല്‍ റെയില്‍ മ്യൂസിയത്തിലാണ്. ഈ കോച്ചുകള്‍ ആണ് തീമാറ്റിക് വിന്‍റേജ് ഹോട്ടലുകളുടെ രൂപകല്‍പ്പനയ്ക്കായി ആദ്യഘട്ടത്തില്‍ ഉപയോഗിക്കാന്‍ സാധ്യത.

ഇന്ത്യയില്‍ ധാരാളം ടൂറിസ്റ്റുകള്‍ വരാറുള്ള റെയില്‍വേ സ്റ്റെഷനുകളിലാകും ഈ വിന്‍റേജ് ഹോട്ടല്‍ കോച്ചുകള്‍ സ്ഥാപിക്കുക. പ്രമുഖ ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ നിന്ന്‍ റോഡ്‌ മാര്‍ഗ്ഗം എളുപ്പത്തില്‍ എത്തിച്ചേരാന്‍ കഴിയുന്ന റെയില്‍വേ സ്റ്റേഷനുകളും പരിഗണിക്കും.

റെവാരി സ്റ്റീം കെയര്‍ സെന്‍റര്‍, ഡല്‍ഹി കന്‍റോണ്‍മെന്‍റിലെ ബ്രാര്‍ സ്ക്വയര്‍ സ്റ്റേഷന്‍, ജയ്പൂര്‍ നഗരം തുടങ്ങിയ സ്ഥലങ്ങളിലും വിന്‍റേജ് ഹോട്ടല്‍ കോച്ചുകള്‍ സ്ഥാപിക്കുന്ന കാര്യം പരിഗണനയിലുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button