കൊച്ചി : അന്യസംസ്ഥാ തൊഴിലാളി ക്യാംപില്‍ നടത്തിയ റെയ്ഡില്‍ വന്‍ തോതില്‍ ലഹരി വസ്തുക്കള്‍ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് 21 അന്യസംസ്ഥാന തൊഴിലാളികളെ അറസ്റ്റു ചെയ്തു. പെരുമ്പാവൂര്‍, മൂവാറ്റുപുഴ അടക്കമുള്ള പ്രദേശങ്ങളിലാണ് പരിശോധന നടത്തിയത്. റെയ്ഡില്‍ ബ്രൗണ്‍ ഷുഗറും ഹെറോയിനും കഞ്ചാവും ഉള്‍പ്പെടെയുള്ള ലഹരി വസ്തുക്കളാണ് പിടിച്ചെടുത്തതെന്ന് എക്‌സൈസ് കമ്മിഷണര്‍ ഋഷിരാജ് സിങ് വ്യക്തമാക്കി.
എക്‌സൈസ് കമ്മിഷണര്‍ ഋഷിരാജ് സിങ്ങിന്റെ മേല്‍നോട്ടത്തില്‍ 22 സംഘങ്ങളായി തിരിഞ്ഞ് രാവിലെ ആറു മണിയോടെയാണ് പരിശോധന ആരംഭിച്ചത്. എറണാകുളം, തൃശൂര്‍ റേഞ്ചുകളിലെ എക്‌സൈസ് ഉദ്യോഗസ്ഥര്‍ പരിശോധനയില്‍ പങ്കെടുത്തു. കേരളത്തില്‍ നിരോധിച്ച ലഹരി വസ്തുക്കളുടെ ഉപയോഗം അന്യസംസ്ഥാന തൊഴിലാളികളുടെ ഇടയില്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണ് പരിശോധനയെന്ന് എക്‌സൈസ് വിഭാഗം അറിയിച്ചു.
ക്യാംപുകള്‍ക്കു പുറമെ സമീപ കടകളിലും പരിശോധന നടത്തി. പാന്‍മസാലകളുടെ വില്‍പ്പന കേരളത്തില്‍ പൂര്‍ണമായും നിരോധിക്കും. കുട്ടികളാണ് കൂടുതലായും പാന്‍മസാല ഉപയോഗിക്കുന്നത്. നാലായിരം കിലോ ലഹരി വസ്തുക്കളാണ് പിടിച്ചെടുത്തതെന്നും ഋഷിരാജ് സിങ്ങ് പറഞ്ഞു. പെരുമ്പാവൂരിലെ നാലു ഗോഡൗണുകളില്‍ നിന്ന് രണ്ടായിരം കിലോ ബീഡി പിടിച്ചെടുത്തു. മുര്‍ഷിദാബാദില്‍ നിന്ന് കടത്തിയ ബീഡി പാക്കറ്റുകളാണ് പിടിച്ചെടുത്തത്. ഗോഡൗണ്‍ ഉടമയായ മലയാളിയെ കസ്റ്റഡിയിലെടുത്തു.
Post Your Comments