കോഴിക്കോട്: ” ജനങ്ങള്‍ എന്നെ തീവ്രവാദിയെന്ന് വിളിച്ചേക്കാം. അള്ളാഹുവിന്റെ പാതയില്‍ നിന്ന് പോരാടുന്നത് തീവ്രവാദമാണെങ്കില്‍, അതെ ഞാന്‍ ഒരു ഭീകരന്‍ തന്നെ”. കാസര്‍ഗോഡ് നിന്നും കാണാതായ, ഇസ്ലാമിക് സ്‌റ്റേറ്റില്‍ ചേര്‍ന്നെന്നും ആരോപണ വിധേയനായ മൊഹമ്മദ് മാര്‍വാന്‍ എന്ന യുവാവ് വീട്ടുകാര്‍ക്ക് അയച്ച മൊബൈല്‍ സന്ദേശമായിരുന്നു ഇത്.
ഇയാള്‍ ഇസ്ലാമിക് സ്‌റ്റേറ്റില്‍ ചേര്‍ന്നെന്ന ശക്തമായ സൂചന നല്‍കുന്നതാണ് സന്ദേശം. കാസര്‍ഗോഡ്, പാലക്കാട് എന്നീ ജില്ലകളില്‍ നിന്നും 15 പേര്‍ക്കൊപ്പമാണ് മൊഹമ്മദ് മാര്‍വാനെയും കാണാതായത്. ഇവര്‍ ഇസ്ലാമിക് സ്‌റ്റേറ്റില്‍ ചേര്‍ന്നതായിട്ടാണ് ആരോപണം. ജൂണ്‍ അവസാന ആഴ്ച ടെലഗ്രാം വഴിയാണ് സന്ദേശം അയയ്ക്കപ്പെട്ടിട്ടുള്ളത്. തീവ്രവാദി സംഘടനയുടെ പശ്ചിമേഷ്യന്‍ മേഖലയിലെ കേന്ദ്രത്തില്‍ നിന്നുമാണ് സന്ദേശം അയയ്ക്കുന്നതെന്നാണ് പറഞ്ഞിരിക്കുന്നത്.
അതേസമയം ഇയാള്‍ ഐഎസില്‍ ചേര്‍ന്നെന്ന കാര്യം ഇപ്പോഴും രഹസ്യാന്വേഷണ വിഭാഗം സ്ഥിരീകരിച്ചിട്ടില്ല. കശ്മീര്‍, ഗുജറാത്ത്, മുസാഫര്‍നഗര്‍ എന്നിവിടങ്ങളിലെ മുസ്‌ലീങ്ങളുടെ ക്ലേശം അവസാനിപ്പിക്കാനുള്ള ഇസ്ലാമിക് സ്‌റ്റേറ്റിന്റെ ജോലിയില്‍ സഹായിച്ച ശേഷമേ താന്‍ നാട്ടിലേക്ക് വീണ്ടും വരാമെന്നും പറയുന്നു. ഇവിടെ കൊച്ചു കുട്ടികള്‍ ഉള്‍പ്പെടെയുള്ള ഇസ്ലാമികള്‍ അമേരിക്കയുടെയും റഷ്യയുടേയും ബോംബാക്രമണത്തില്‍ കൊല്ലപ്പെടുകയാണ്. ഇസ്ലാമിക സമൂഹം വേട്ടയാടപ്പെടുമ്പോള്‍ എനിക്ക് എങ്ങിനെ സുഖിച്ച് വീട്ടില്‍ ഇരിക്കാനാകുമെന്നും ചോദിക്കുന്നു.
സഹോദരങ്ങള്‍ ക്ലേശം സഹിക്കുമ്പോള്‍ നീ എന്തു ചെയ്യുകയായിരുന്നെന്ന് അള്ളാഹു എന്നോട് ചോദിക്കും. ഇസ്ലാമിക സമൂഹം ഒരേ ശരീരമല്ലേ എന്ന് പ്രവാചകന്‍ പഠിപ്പിച്ചിട്ടില്ലേ എന്നും ചോദിക്കുന്നു. നിങ്ങള്‍ക്ക് സുന്ദരമായ വീടുകള്‍, ഫ്രിഡ്ജ്, കാര്‍ തുടങ്ങി സുഖസൗകര്യങ്ങളെല്ലാമുള്ളപ്പോള്‍ ഐ.എസ് നിയന്ത്രിതമായ മേഖലകള്‍ മോശമാണ്. വൈദ്യൂതി പോലും ഇവിടെയില്ല. എല്ലാം ഇസ്ലാമിക വിരുദ്ധര്‍ തടഞ്ഞിരിക്കുകയാണ്. എന്നിരുന്നാലും പ്രവാചകന്‍ കൂടെയുണ്ടെന്ന സമാധാനമാണ് എല്ലാവര്‍ക്കും.
താന്‍ പൂര്‍ണ്ണ ബോദ്ധ്യത്തോടെയാണ് എല്ലാം ചെയ്യുന്നത്. ആരും ബ്രെയിന്‍ വാഷ് ചെയ്തിട്ടല്ല താന്‍ ഐ.എസില്‍ ചേര്‍ന്നത്. ഇസ്ലാമിക് സ്‌റ്റേറ്റുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ വായിച്ചാണ് ഇസ്ലാമിന് വേണ്ടി പൊരുതാന്‍ താന്‍ തയ്യാറായത്. ഇസഌമിന് വേണ്ടി പൊരുതി മരിച്ചാല്‍ താന്‍ രക്തസാക്ഷിയായി പിന്നീട് മതിക്കപ്പെടും. ഇസ്ലാമിന് വേണ്ടി രക്തസാക്ഷിയാകുന്നത് 70 അംഗ കുടുംബത്തില്‍ നിന്നും സ്വര്‍ഗ്ഗത്തിലേക്ക് ഉയര്‍ത്തപ്പെടുന്നവനാക്കി തന്നെ മാറ്റും. തന്റെ ജീവിത ലക്ഷ്യം പൂര്‍ത്തിയാക്കിയ ശേഷം തിരിച്ചുവരുമെന്നും ഇപ്പോള്‍ 24 മണിക്കൂര്‍ യുദ്ധത്തിന്റെ സമയമാണെന്നും ഇയാള്‍ കുറിച്ചു. സമാനമായ വിവരം കാണാതായ ഡോ: ഇജാസും ശബ്ദ സന്ദേശമായി ഈ മാസം ആദ്യം കുടുംബത്തിന് അയച്ചതായിട്ടാണ് വിവരം.
Post Your Comments