Kerala

സംസ്ഥാനത്തെ മുഖ്യമന്ത്രിയും എംപിമാരും പ്രധാനമന്ത്രിയെ സന്ദര്‍ശിക്കും

കേരളത്തിലെ മുഖ്യമന്ത്രി പിണറായി വിജയനും എംപിമാരും പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദര്‍ശിക്കും. കേരളത്തിന്റെ ആവശ്യങ്ങളും ആശങ്കകളും അറിയിക്കുക എന്നതാണ് സന്ദര്‍ശനത്തിന്റെ ലക്ഷ്യം. ഡല്‍ഹിയില്‍ മുഖ്യമന്ത്രി വിളിച്ച യോഗത്തിലാണ് തീരുമാനം. എസ്.ബി.ടി-എസ്.ബി.ഐ ലയനം, കുളച്ചല്‍ തുറമുഖം എന്നീ വിഷയങ്ങളില്‍ കേളത്തിനുള്ള ആശങ്കയായിരിക്കും പ്രധാനമന്ത്രിയെ അറിയിക്കുക. ഇത് പാര്‍ലമെന്റിലും ഉന്നയിക്കും. അതേസമയം മന്ത്രിസഭാ തീരുമാനങ്ങള്‍ പരസ്യപ്പെടുത്താത്തതില്‍ യോഗത്തില്‍ വിമര്‍ശനമുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button