Kerala

സംസ്ഥാനത്തെ തീവ്രവാദ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വെളിപ്പെടുത്തലുമായി ജേക്കബ് പുന്നൂസ്

തിരുവനന്തപുരം : സംസ്ഥാനത്തെ തീവ്രവാദ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വെളിപ്പെടുത്തലുമായി മുന്‍ സംസ്ഥാന പൊലീസ് മേധാവി ജേക്കബ് പുന്നൂസ്. തൊണ്ണൂറുകളുടെ തുടക്കം മുതലേ സംസ്ഥാനത്ത് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. ഇക്കാര്യം സൂചിപ്പിക്കുന്ന റിപ്പോര്‍ട്ടുകള്‍ രാഷ്ട്രീയ നേതൃത്വവും പൊലീസിലെ ചിലരും നിസാരവത്ക്കരിച്ചുവെന്നും ജേക്കബ് പുന്നൂസ് പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

സംസ്ഥാനത്തേക്ക് ഒഴുകിയ ഹവാലപ്പണം തീവ്രവാദ പ്രവത്തനങ്ങളുടെ വളര്‍ച്ചക്ക് ഉപയോഗിച്ചിട്ടുണ്ട്. ഹവാല പണം തീവ്രവാദത്തെ സഹായിച്ചിരുന്നുവെന്ന നിരവധി രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകള്‍ പൊലീസിന് ലഭിച്ചിരുന്നു. നിയവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെട്ടവരെ ഭീഷണിപ്പെടുത്തിയാണ് ഒപ്പം നിര്‍ത്തിയത്.
പാനായിക്കുളം വാഗമണ്‍ തീവ്രവാദ ക്യാമ്പുകളില്‍ പങ്കെടുത്തവരാണ് പിന്നീട് രാജ്യത്തു നടന്ന നിരവധി തീവ്രവാദ കേസുകളില്‍ പ്രതിയായിട്ടുള്ളത്. അതിനാല്‍ കേരളം സുരക്ഷിതമായെന്ന തോന്നല്‍ തെറ്റാണ്. പക്ഷെ കേരളത്തിലെ സാഹചര്യത്തില്‍ തീവ്രവാദത്തിന് കേരളത്തില്‍ വലിയ വേരോട്ടം ഉണ്ടാകില്ലെന്നും ജേക്കബ് പുന്നൂസ് പറഞ്ഞു.

മലപ്പുറത്ത് വര്‍ഷങ്ങള്‍ക്കു മുമ്പ് നടന്ന പൈപ്പ് ബോംബ് സ്‌ഫോടനത്തിന് പിന്നില്‍ പിടികൂടിവരാണ് പിന്നീട് നിരവധി തീവ്രവാദ കേസുകളില്‍ ഉള്‍പ്പെട്ടത്. കണ്ണൂരില്‍ വിതരണം ചെയ്ത പാക് കള്ളനോട്ട് ശൃഖല അന്വേഷിച്ചപ്പോള്‍ തടിയന്റവിട നസീര്‍ കുരുങ്ങി. മുന്‍ മുഖ്യമന്ത്രി ഇ.ക.നായരെ കൊലപ്പെടുത്താന്‍ പദ്ധ തയ്യാറാക്കിയതും നസീര്‍ ഉള്‍പ്പെടുന്ന സംഘമായിരുന്നു. തൊണ്ണൂറുകളുടെ ആദ്യമായിരുന്നു ഈ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. വിദേശത്തു വച്ച് തീവ്രവാദ സംഘങ്ങളില്‍ ചേര്‍ന്ന മലയാളികളാണ് തീവ്രവാദം പ്രവര്‍ത്തനങ്ങളിലേക്ക് ചിലരെ ആകര്‍ഷിച്ചതെന്നും ജേക്കബ് പുന്നൂസ് പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button