ലക്നോ : ഉത്തര്‍പ്രദേശിലെ കോണ്‍ഗ്രസ് മുഖ്യമന്ത്രി സ്ഥാനാര്‍ഥി ഷീല ദീക്ഷിതിന് റോഡ്ഷോയ്ക്കിടെ വാഹനത്തില്‍ നിര്‍മിച്ച പ്ലാറ്റ്ഫോം തകര്‍ന്നു വീണ് പരിക്ക്. അമൗസി വിമാനത്താവളത്തില്‍നിന്നു മാള്‍ അവന്യുവിലേക്കു റോഡ്ഷോ നടത്തുന്നതിനിടെയായിരുന്നു സംഭവം. വാഹനത്തില്‍ നിര്‍മിച്ച പ്ലാറ്റ്ഫോം തകര്‍ന്നതിനെ തുടര്‍ന്ന് ഷീല ദീക്ഷിത് നിലത്തുവീഴുകയായിരുന്നു. ഉടന്‍തന്നെ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ലെന്ന് മുതിര്‍ന്ന പാര്‍ട്ടി വക്താവ് അറിയിച്ചു. മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചശേഷം ആദ്യത്തെ സന്ദര്‍ശനത്തിനായി ഉത്തര്‍പ്രദേശില്‍ എത്തിയതായിരുന്നു ഷീല ദീക്ഷിത്.
Post Your Comments