
സൗദി അറേബ്യ : സൗദിയില്‍ മലയാളി കുടുംബം സഞ്ചരിച്ചിരുന്ന വാഹനം ട്രെയിലറിടിച്ച് യുവതിയും മകനും മരിച്ചു. ഭര്‍ത്താവിന് പരുക്കേറ്റു. മലപ്പുറം താനാളൂര്‍ വടുതല അഫ്‌സലിന്റെ ഭാര്യ സഫീറ (30), മകന്‍ മുഹമ്മദ് അമന്‍ (എട്ട്) എന്നിവരാണ് മരിച്ചത്.
യാമ്ബുവില്‍ പച്ചക്കറി കച്ചവടം നടത്തുന്ന അഫ്‌സല്‍ ഓടിച്ചിരുന്ന പിക്അപ് ഓടിക്കൊണ്ടിരിക്കുന്ന ട്രെയിലറില്‍ ഇടിക്കുകയായിരുന്നു. ജിദ്ദ -യാമ്ബു ഹൈവേയില്‍ റാബിഗിനടുത്ത് ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെയായിരുന്നു അപകടം. അപകടസ്ഥലത്തു വെച്ചു തന്നെ സഫീറ മരിച്ചു. മുഹമ്മദ് അമനെ റാബിഗ് ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അഫ്‌സല്‍ ഗുരുതരാവസ്ഥയിലാണ്. ഇടിയുടെ ആഘാതത്തില്‍ പിക്കപ് പൂര്‍ണമായും തകര്‍ന്നു. യാമ്ബു അല്‍ മനാര്‍ ഇന്റര്‍നാഷനല്‍ സ്‌കൂളില്‍ അധ്യാപികയാണ് സഫീറ.
Post Your Comments